

ബ്രഹ്‌മാണ്ഡ സംവിധായകന്‍ എസ് എസ് രാജമൗലി ഒരുക്കുന്ന വാരാണാസി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് കഴിഞ്ഞ ദിവസമാണ് നടന്നത്. വേദിയിൽ നിന്നുള്ള വിഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മഹേഷ് ബാബുവിനെ ആദ്യം ശ്രീരാമന്റെ വേഷത്തിൽ കണ്ടപ്പോൾ തനിക്ക് രോമാഞ്ചം ഉണ്ടായെന്നും ആ ചിത്രം ഫോണിൽ വോൾപേപ്പർ ആക്കിയിരുന്നുവെന്നും രാജമൗലി പറഞ്ഞു. സിനിമയുടെ ചിത്രീകരണ അനുഭവവും രാജമൗലി പങ്കിട്ടു.
'ആദ്യ ദിവസം തന്നെ മഹേഷ്, ശ്രീരാമന്റെ വേഷത്തിൽ ഫോട്ടോഷൂട്ടിന് വന്നപ്പോൾ എനിക്ക് രോമാഞ്ചം ഉണ്ടായി. ഞാൻ ആശയക്കുഴപ്പത്തിലായിരുന്നു. മഹേഷിന് കൃഷ്ണന്റെ ചാരുതയും, രാമന്റെ ശാന്തതയും ഉണ്ട്. ആ ഫോട്ടോ ഞാൻ എന്റെ വാൾപേപ്പർ ആയി വെച്ചിരുന്നു, പിന്നീട് നീക്കം ചെയ്തു,' രാജമൗലി പറഞ്ഞു.
വാരണാസി സിനിമയിലെ ഒരു പ്രധാനപ്പെട്ട എപ്പിസോഡ് 60 ദിവസം ചിത്രീകരിച്ചുവെന്നും രാജമൗലി പറഞ്ഞു. ''ആ എപ്പിസോഡ് ഞങ്ങൾ 60 ദിവസം ചിത്രീകരിച്ചു. പ്രധാനപ്പെട്ട എപ്പിസോഡുകൾ ചിത്രീകരിക്കാൻ വലിയ പരിശ്രമം ആവശ്യമായിരുന്നു. ഓരോ എപ്പിസോഡും സിനിമ പോലെയായിരുന്നു. ആ എല്ലാ ബുദ്ധിമുട്ടുകളും കടന്ന് ഒടുവിൽ ഞങ്ങൾ സീക്വൻസ് പൂർത്തിയാക്കി. ചിത്രത്തിലെ ഏറ്റവും ഓർമ്മിക്കപ്പെടുന്ന ഭാഗങ്ങളിലൊന്നായിരിക്കും ഇത്,' രാജമൗലി പറഞ്ഞു.
അതേസമയം, വാരാണാസിയുടെ ടൈറ്റില്‍ അനൗണ്‍സ്മെന്‍റ് വീഡിയോ ഏവരെയും അതിശയിപ്പിച്ചിരിക്കുകയാണ്. പല കാലഘട്ടങ്ങളിലും വിവിധ ഭൂഖണ്ഡങ്ങളിലുമായാണ് ചിത്രം കഥ പറയുക എന്നാണ് സൂചന. രാമായണം പോലുള്ള പുരാണങ്ങളും വീഡിയോയില്‍ വലിയ പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്. രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണിത്. ആര്‍ ആര്‍ ആര്‍ ന് ശേഷമുള്ള അടുത്ത രാജമൗലി ചിത്രമെന്ന രീതിയില്‍ ആഗോളതലത്തില്‍ തന്നെ സിനിമ ശ്രദ്ധിക്കപ്പെടുമെന്നാണ് പ്രതീക്ഷ. മഹേഷ് ബാബുവും ഏറെ നാളായി ഈ ചിത്രത്തിന്റെ പണിപ്പുരയിലാണ്. സിനിമയ്ക്കായി നടന്‍ നടത്തിയ ബോഡി ട്രാന്‍സ്ഫോര്‍മേഷന്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
ചിത്രത്തിന്റെ ഷൂട്ടിന്റെ ആദ്യ ഷെഡ്യൂള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയായ മഹേഷ് ബാബു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നില്ലെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് വാരണാസിക്ക് തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ റിലീസ് ഡേറ്റ് അടക്കമുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.