വൈഭവിനെന്ത് പാകിസ്താൻ!; റൈസിങ് സ്റ്റാർ ഏഷ്യ കപ്പിൽ വീണ്ടും വെടിക്കെട്ട്

യു എ ഇ ക്കെതിരെ തകർപ്പൻ സെഞ്ച്വറി (144 ) നേടിയ 14 കാരൻ വൈഭവ് സൂര്യവംശി ഇന്നും തകർത്തടിച്ചു.

വൈഭവിനെന്ത് പാകിസ്താൻ!; റൈസിങ് സ്റ്റാർ ഏഷ്യ കപ്പിൽ വീണ്ടും വെടിക്കെട്ട്
dot image

ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ എ ടീമിനെതിരായ മത്സരത്തില്‍ ഇന്ത്യ എയ്ക്ക് മികച്ച തുടക്കം. കഴിഞ്ഞ യു എ ഇ ക്കെതിരെ തകർപ്പൻ സെഞ്ച്വറി (144 ) നേടിയ 14 കാരൻ വൈഭവ് സൂര്യവംശി ഇന്നും തകർത്തടിച്ചു. 28 പന്തിൽ മൂന്ന് സിക്‌സറും അഞ്ചു ഫോറുകളും അടക്കം 45 റൺസ് നേടി പുറത്തായി.

നിലവിൽ പത്തോവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 94 റൺസ് നേടിയിട്ടുണ്ട്. നമന്‍ ധിര്‍ (20) , പ്രിയാന്‍ഷ് ആര്യ (10) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി.

നേരത്തെ ടോസ് നേടിയ പാകിസ്താൻ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. യുഎഇക്കെതിരെ കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങിയത്. ജിതേഷ് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്.

ഇന്ത്യ: വൈഭവ് സൂര്യവന്‍ഷി, പ്രിയാന്‍ഷ് ആര്യ, നെഹാല്‍ വധേര, നമന്‍ ധിര്‍, ജിതേഷ് ശര്‍മ്മ (ക്യാപ്റ്റന്‍ - വിക്കറ്റ് കീപ്പര്‍), രമണ്‍ദീപ് സിംഗ്, അശുതോഷ് ശര്‍മ്മ, ഹര്‍ഷ് ദുബെ, യാഷ് താക്കൂര്‍, ഗുര്‍ജപ്നീത് സിംഗ്, സുയാഷ് ശര്‍മ്മ.

പാകിസ്ഥാന്‍: മുഹമ്മദ് നയീം, മാസ് സദാഖത്ത്, യാസിര്‍ ഖാന്‍, മുഹമ്മദ് ഫൈഖ്, ഇര്‍ഫാന്‍ ഖാന്‍ (ക്യാപ്റ്റന്‍), സാദ് മസൂദ്, ഗാസി ഗോരി (വിക്കറ്റ് കീപ്പര്‍), ഷാഹിദ് അസീസ്, ഉബൈദ് ഷാ, അഹമ്മദ് ദാനിയാല്‍, സൂഫിയാന്‍ മുഖീം.

Content Highlights:Vaibhav Sooryavanshi hit again vs pakistan raising star asia cup

dot image
To advertise here,contact us
dot image