എട്ട് വർഷമായി പെട്ടിയിലിരുന്നു, ഒടുവിൽ റിലീസിനൊരുങ്ങി വെങ്കട്ട് പ്രഭു ചിത്രം; 'മദ ഗജ രാജ' പോലെ ഹിറ്റടിക്കുമോ?

നേരത്തെ വിശാൽ ചിത്രമായ മദ ഗജ രാജ 12 വർഷത്തിന് ശേഷം കഴിഞ്ഞ പൊങ്കലിന് തിയേറ്ററിൽ എത്തിയിരുന്നു

എട്ട് വർഷമായി പെട്ടിയിലിരുന്നു, ഒടുവിൽ റിലീസിനൊരുങ്ങി വെങ്കട്ട് പ്രഭു ചിത്രം; 'മദ ഗജ രാജ' പോലെ ഹിറ്റടിക്കുമോ?
dot image

ശിവ, ജയ്, ജയറാം തുടങ്ങി വമ്പൻ താരനിരയെ അണിനിരത്തി വെങ്കട്ട് പ്രഭു ഒരുക്കിയ സിനിമയാണ് പാർട്ടി. ഒരു പക്കാ കോമഡി ആക്ഷൻ മൂഡിൽ ഒരുങ്ങിയ സിനിമയുടെ ചിത്രീകരണം 2017 ൽ പൂർത്തിയായെങ്കിലും പല കാരണങ്ങളാൽ റിലീസ് വൈകിയിരുന്നു. ഇപ്പോഴിതാ വർഷങ്ങൾക്കിപ്പുറം ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

റിപ്പോർട്ടുകൾ പ്രകാരം ചിത്രം അടുത്ത വർഷം ഫെബ്രുവരിയിൽ പുറത്തിറങ്ങും. സാമ്പത്തിക പ്രശ്ങ്ങൾ മൂലമാണ് സിനിമയുടെ റിലീസ് വൈകിയതെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. നേരത്തെ വിശാൽ ചിത്രമായ മദ ഗജ രാജ 12 വർഷത്തിന് ശേഷം കഴിഞ്ഞ പൊങ്കലിന് തിയേറ്ററിൽ എത്തിയിരുന്നു. വലിയ വിജയമാണ് സിനിമ തിയേറ്ററിൽ നിന്നും നേടിയത്. പാർട്ടിയും ഇതേ വിജയം ആവർത്തിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വെങ്കട്ട് പ്രഭു തന്നെ തിരക്കഥയെഴുതിയ സിനിമയിൽ രമ്യ കൃഷ്ണൻ, സത്യരാജ്, ശ്യാം, റെജീന, നിവേദ പേതുരാജ്, നാസർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

സിനിമയുടെ ടീസറും ഗാനങ്ങളും വർഷങ്ങൾക്ക് മുൻപ് പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമായിരുന്നു അന്ന് ലഭിച്ചത്. ശിവകാർത്തികേയന് ഒപ്പമാണ് വെങ്കട്ട് പ്രഭു അടുത്ത സിനിമ ഒരുക്കുന്നത്. സയൻസ് ഫിക്ഷൻ ഴോണറിൽ ടൈം ട്രാവലിനെ അടിസ്ഥാനമാക്കിയാണ് ഈ സിനിമയൊരുങ്ങുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷൻ ആരംഭിച്ചിട്ടുണ്ട്. വിജയ് ചിത്രം ഗോട്ട് ആണ് അവസാനമായി തിയേറ്ററുകളിൽ എത്തിയ വെങ്കട്ട് പ്രഭു സിനിമ. സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും 400 കോടിക്ക് മുകളിൽ നേടി വലിയ വിജയമാണ് ദി ഗോട്ട് സ്വന്തമാക്കിയത്. 455 കോടിയാണ് ലോകമെമ്പാടും നിന്നുള്ള ചിത്രത്തിന്റെ കളക്ഷൻ. തമിഴ്നാട്ടിൽ നിന്ന് മാത്രം 220 കോടിക്കടുത്ത് ചിത്രം നേടി. തമിഴ് സിനിമയിലെ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ ചിത്രമാണ് ഗോട്ട്.

Content Highlights: Venkat prabhu film party to release after 8 years

dot image
To advertise here,contact us
dot image