'മലയാളത്തിനേക്കാൾ എന്റെ തമിഴാണ് നല്ലത് എന്ന് കേരളത്തിലെ സംവിധായകർ പറയാറുണ്ട്…'; ദുൽഖർ സൽമാൻ

സ്‌കൂളിൽ പഠിക്കുമ്പോൾ തന്റെ മൂന്നാമത് ഭാഷ വിഷയവും തമിഴ് ആയിരുന്നുവെന്നും നടൻ പറഞ്ഞു

'മലയാളത്തിനേക്കാൾ എന്റെ തമിഴാണ് നല്ലത് എന്ന് കേരളത്തിലെ സംവിധായകർ പറയാറുണ്ട്…'; ദുൽഖർ സൽമാൻ
dot image

താൻ പറയുന്ന ഭാഷകളിൽ തമിഴാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ള ഭാഷയെന്ന് നടൻ ദുൽഖർ സൽമാൻ. മലയാളത്തിനേക്കാൾ എന്റെ തമിഴാണ് കൂടുതൽ നല്ലതെന്ന് കേരളത്തിലെ സംവിധായകർ പറയാറുണ്ടെന്നും സ്‌കൂളിൽ പഠിക്കുമ്പോൾ തന്റെ മൂന്നാമത് ഭാഷ വിഷയവും തമിഴ് ആയിരുന്നുവെന്നും നടൻ പറഞ്ഞു. പുതിയ സിനിമയായ കാന്തയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിലാണ് ദുൽഖർ ഇക്കാര്യം പറഞ്ഞത്.

'തമിഴ് എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഭാഷയാണ്…സ്‌കൂളിൽ പഠിക്കുമ്പോൾ എന്റെ മൂന്നാം ഭാഷ വിഷയം തമിഴ് ആയിരുന്നു. കേരളത്തിലെ സംവിധായകർ എന്നോട് പറയാറുണ്ട് സംസാരിക്കുമ്പോൾ തമിഴാണ് ഞാൻ മലയാളത്തിനേക്കാൾ നന്നായി പറയുന്നതെന്ന്. എനിക്ക് അത്രയും പ്രിയപ്പെട്ട ഭാഷയാണ് തമിഴ്. സിനിമയുടെ ചരിത്രം നോക്കുവാണെങ്കിൽ തന്നെ കോടമ്പാക്കം ആയിരുന്നു…അവിടുന്നാണ് പല ഇൻഡസ്ട്രികൾ ഉണ്ടായത്. ആ പഴയ കഥകൾ എല്ലാം ഈ സിനിമയിൽ കാണിക്കുന്നുണ്ട്', ദുൽഖർ പറഞ്ഞു.

അതേസമയം, ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങിയിരുന്നു. റാണ ദഗ്ഗുബതി പോലീസ് വേഷത്തിലാണ് സിനിമയിൽ എത്തുന്നത്. നിമിഷനേരം കൊണ്ട് തന്നെ ട്രെയ്‌ലർ ആരാധരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. നവംബർ 14 ന് സിനിമ ആഗോളതലത്തിൽ റിലീസ് ചെയ്യും. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രം കൂടിയാണ് 'കാന്ത'.

Content Highlights: Dulquer Salmaan says his favourite language is tamil

dot image
To advertise here,contact us
dot image