'ക്രെഡിറ്റ് അഭിഷേകിനും ഗില്ലിനുമാണ്, 200 റൺസടിക്കാവുന്ന പിച്ചല്ലെന്ന് മനസിലാക്കി': സൂര്യകുമാർ യാദവ്

'ബാറ്റർമാർ മികച്ച സ്കോറിനായി കഠിനാദ്ധ്വാനം ചെയ്തു'

'ക്രെഡിറ്റ് അഭിഷേകിനും ഗില്ലിനുമാണ്, 200 റൺസടിക്കാവുന്ന പിച്ചല്ലെന്ന് മനസിലാക്കി': സൂര്യകുമാർ യാദവ്
dot image

ഓസ്ട്രേലിയയ്ക്കെതിരായ നാലാം ട്വന്റി 20യിലെ തകർപ്പൻ വിജയത്തിന് പിന്നാലെ അഭിഷേക് ശർമയെയും ശുഭ്മൻ ​ഗില്ലിനെയും പ്രശംസിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. 'മത്സരത്തിലെ വിജയത്തിന്റെ ക്രെഡിറ്റ് ബാറ്റർമാർക്കാണ്. പ്രത്യേകിച്ച് അഭിഷേക് ശർമയ്ക്കും ശുഭ്മൻ ​ഗില്ലിനും.' മത്സരത്തിൽ 200 റൺസ് അടിക്കാൻ കഴിയില്ലെന്ന് മനസിലാക്കിയാണ് ഇരുവരും ബാറ്റ് ചെയ്തതെന്ന് സൂര്യകുമാർ യാദവ് മത്സരശേഷം പ്രതികരിച്ചു.

'പവർപ്ലേയിൽ അഭിഷേകും ​ഗില്ലും നന്നായി ബാറ്റു ചെയ്തു. ഇതൊരു സാധാരണ 200ലധികം റൺസ് അടിക്കാവുന്ന പിച്ചല്ലെന്ന് ഇരുവരും നേരത്തെ മനസ്സിലാക്കി. എല്ലാ ബാറ്റർമാരും നിർണായകമായ സംഭാവനകൾ നൽകി. ബാറ്റർമാർ മികച്ച സ്കോറിനായി കഠിനാദ്ധ്വാനം ചെയ്തു,' സൂര്യകുമാർ യാദവ് കൂട്ടിച്ചേർത്തു.

'ബൗളർമാർ സാഹചര്യങ്ങൾ വേ​ഗത്തിൽ മനസിലാക്കി. പ്രത്യേകിച്ചും അൽപ്പം മഞ്ഞുവീഴ്ച വന്നപ്പോൾ ഇന്ത്യൻ‌ ബൗളർമാർ നന്നായി പന്തെറിഞ്ഞു. ഏത് സാഹചര്യത്തിനും അനുയോജ്യമായി പന്തെറിയാൻ കഴിയുന്ന താരങ്ങൾ ഇന്ത്യൻ നിരയിലുള്ളത് വലിയ കാര്യമാണ്. അതിന് അനുസരിച്ചായിരിക്കും ഓരോ താരങ്ങൾക്കും ഓവറുകൾ നൽകുക,' സൂര്യകുമാർ വ്യക്തമാക്കി.

ഓസ്ട്രേലിയയ്ക്കെതിരായ നാലാം ട്വന്റി 20യിൽ തകർപ്പൻ വിജയമാണ് ഇന്ത്യൻ ടീം സ്വന്തമാക്കിയത്. 48 റൺസിനാണ് ഇന്ത്യൻ ജയം. മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ആദ്യ ബാറ്റിങ്ങിൽ നിശ്ചിത 20 ഓവറിൽ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. മറുപടി പറഞ്ഞ ഓസ്ട്രേലിയ 18.2 ഓവറിൽ 119 റൺസിൽ എല്ലാവരും പുറത്തായി. ഓസ്ട്രേലിയയുടെ അവസാന ഏഴ് വിക്കറ്റുകൾ വീണത് വെറും 28 റൺസിനിടെയാണ്.

Content Highlights: Suryakumar Yadav credits win to all the batters, specially Abhishek and Gill

dot image
To advertise here,contact us
dot image