'കുട്ടികൾക്ക് അവാർഡ് കൊടുക്കാൻ പാകത്തിനുള്ള ക്രിയേറ്റീവായ അഭിനയം ജൂറി കണ്ടില്ല'; സജി ചെറിയാൻ

അടുത്ത തവണ കുട്ടികൾക്ക് അവാർഡ് ഉണ്ടായിരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ

'കുട്ടികൾക്ക് അവാർഡ് കൊടുക്കാൻ പാകത്തിനുള്ള ക്രിയേറ്റീവായ അഭിനയം ജൂറി കണ്ടില്ല'; സജി ചെറിയാൻ
dot image

55-ാമത് ചലച്ചിത്ര പുരസ്‌കാരത്തിൽ ഇക്കൊല്ലം ബാലതാരങ്ങൾക്ക് അവാർഡുകൾ ലഭിക്കാത്തതിൽ വിമർശനം ഉയർന്നിരുന്നു. ഇതിൽ പ്രതികരിച്ചിരിക്കുകയാണ് മന്ത്രി സജി ചെറിയാൻ. കുട്ടികൾക്ക് അവാർഡ് കൊടുക്കാൻ പാകത്തിനുള്ള ക്രിയേറ്റീവായ അഭിനയം ജൂറി കണ്ടില്ലെന്നും അവർ അതിൽ സങ്കടം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത തവണ കുട്ടികൾക്ക് അവാർഡ് ഉണ്ടായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

'കുട്ടികളുടെ സിനിമയ്ക്ക് 100 ശതമാനം പരിഗണന നൽകാൻ തീരുമാനിച്ചിരുന്നു. പരാതി ഇല്ലാതെ ഏറ്റവും മികച്ച പ്രഖ്യാപനമാണ് ഇന്നലെ നടന്നത്. നാലു സിനിമകൾ ഇക്കൊല്ലം അവാർഡിന് വന്നിരുന്നു. അതിൽ രണ്ട് സിനിമകൾ അവസാന ഘട്ടത്തിൽ എത്തിയിരുന്നു. പക്ഷെ ക്രീയേറ്റിവ്‌ ആയ സിനിമയായി അവർ അതിനെ കണ്ടില്ല. അവാർഡ് കൊടുക്കാൻ പറ്റുന്ന പാകത്തിലേക്ക് ആ സിനിമകൾ എത്തിയില്ല. അവർ അതിൽ ഖേദപ്രകടനമാണ് നടത്തിയിരിക്കുന്നത്.

മലയാളം പോലുള്ള സിനിമയിൽ നമ്മൾ എല്ലാ മേഖലയും സ്പർശിക്കുന്നുണ്ട് എസ് സി എസ് ടി യിക്കും സ്ത്രീകൾക്കും നമ്മൾ പ്രത്യേക പരിഗണന നൽകുന്ന സ്റ്റേറ്റിൽ ആകെ വന്ന 137 സിനിമകളിൽ 10 % ആണ് ക്വാളിറ്റി ഉള്ള സിനിമകൾ. ഇത് എന്റെ അഭിപ്രായം അല്ല ജൂറി പറയുന്നതാണ്.

സിനിമയിൽ കുട്ടികൾക്ക് ക്രിയേറ്റീവ് പ്രാധാന്യം നൽകണമെന്ന് സിനിമാ മേഖലയിൽ ഉള്ളവരോട് പറയും. സർക്കാർ ഈ വിഷയത്തിൽ ഇടപെടണം. സർക്കാർ സഹായം ആവശ്യമെങ്കിൽ അത് നൽകും. കുട്ടികളുടെ സിനിമയുമായി ബന്ധപ്പെട്ട പ്രശ്നം ചർച്ച ചെയ്യാൻ സിനിമയിലെ ബന്ധപ്പെട്ടവരുമായി ചേർന്ന് ഉടൻ യോഗം വിളിക്കും. എന്തായാലും അടുത്ത അവാർഡ് വരുമ്പോൾ കുട്ടികൾക്ക് അവാർഡ് ഉണ്ടായിരിക്കും,' മന്ത്രി സജി ചെറിയാൻ പറഞ്ഞു.

Content Highlights:  Saji Cherian reacts to not giving awards to child actors

dot image
To advertise here,contact us
dot image