

മലയാള സിനിമയിൽ കണ്ണ് നിറയാതെ കണ്ടു തീർക്കാൻ കഴിയാത്ത സിനിമ ഏതെന്ന ചോദ്യത്തിന് ഇന്നും പലരും പറയുന്ന മറുപടിയാണ് സി ബി മലയിൽ സംവിധാനത്തിൽ എത്തിയ ആകാശദൂത് എന്ന ചിത്രം. ഡെന്നിസ് ജോസഫിന്റെ കഥയിൽ മുരളിയും മാധവിയും പ്രധാന വേഷത്തിലെത്തിയ സിനിമ ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിൽ ഒന്നാണ്. മലയാള സിനിമയിലെ ഹിറ്റ് ചിത്രമായ ആകാശദൂതിൽ അഭിനയിക്കാൻ അക്കാലത്ത് നായികയെ ലഭിക്കാൻ ഏറെ പ്രയാസപ്പെട്ടിരുന്നുവെന്ന് പറയുകയാണ് സംവിധായകൻ വേണു ബി നായർ. അക്കാലത്ത് നാലു കുട്ടികളുടെ അമ്മയായി അഭിനയിക്കാൻ നായികമാർക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെന്നും വേണു ബി നായർ പറഞ്ഞു. മാസ്റ്റർ ബിന്നിന് നൽതിയ അഭിമുഖത്തിലാണ് പ്രതികരണം.
'എനിക്ക് വേണ്ടി ഒരു സ്ക്രിപ്റ്റ് എഴുതണമെന്ന് ഞാൻ ഡെന്നീസിനോട് പറഞ്ഞിരുന്നു. ശാരദ കുട്ടികളെ കിണറ്റിൽ ഉപേക്ഷിക്കുന്ന പഴയൊരു ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയുണ്ട്. അതിൽ നിന്ന് തെലുങ്കിലും തമിഴിലും ചിത്രങ്ങൾ വന്നിട്ട് വിജയിച്ചിരുന്നില്ല. അതേ സിനിമയിൽ പ്രചോദനം കൊണ്ട് മറ്റൊരു സിനിമ ചെയ്യാം എന്നായിരുന്നു വിചാരിച്ചിരുന്നത്. കറിയാച്ചൻ മാമനും അനുപമ കൊച്ചുമോനും ഒക്കെ കൂടി വന്നതാണ് ഒരു കഥ വേണമെന്ന് ആവശ്യപ്പെട്ടത്. സിബി മലയിലാണ് സംവിധായകനെന്നും പറഞ്ഞിരുന്നു അങ്ങനെയാണ് ആകാശദൂത് എന്ന സിനിമയിലേക്ക് പോകുന്നത്. ആ കഥ എഴുതാൻ ഞാൻ ആണ് കൂടെ ഇരുന്നത്, കഥയുടെ എല്ലാ അംശങ്ങളും എനിക്ക് അറിയാം.

സിനിമയുടെ ഫസ്റ്റ് ഹാഫ് പറഞ്ഞപ്പോൾ തന്നെ നിർത്താമെന്ന് പറഞ്ഞു, കാരണം താങ്ങാനാകുന്നില്ല. പക്ഷെ ഈ കഥ പലരാേടും പറഞ്ഞപ്പോൾ അവർക്ക് സഹകരിക്കാൻ ആയില്ല. അങ്ങനെ സിബി മലയിലേക്ക് എത്തിയപ്പോൾ അദ്ദേഹത്തിന് കഥ ഉൾകൊള്ളാൻ കഴിഞ്ഞു. പിന്നീട് ഉണ്ടായ പ്രശ്നം കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ആർട്ടിസ്റ്റുകൾ കിട്ടാൻ ബുദ്ധിമുട്ടി.
ഈ സ്ത്രീ കഥാപാത്രം അവതരിപ്പിക്കാൻ ആരും ഉണ്ടായിരുന്നില്ല. നായിക വേഷം ചെയ്യാൻ ആരും തയ്യാറായില്ല. നാല് കുഞ്ഞുങ്ങളുടെ അമ്മ വേഷമാണല്ലോ. അന്ന് നായികാ 'അമ്മ വേഷം ചെയ്‌താൽ വയസായി എന്നാണ് കരുതുക. കഥാപാത്രത്തിന്റെ വ്യാപ്തിയെ കുറിച്ച് അവർ അറിയുന്നില്ല. അവർ വേറെ രീതിയിലൊക്കെ ചിന്തിക്കുകയാണ്. അങ്ങനെയാണ് മാധവിയിലേക്ക് റോൾ എത്തുന്നത്,' വേണു ബി നായർ പറഞ്ഞു.
Content Highlights: Venu B Nair says it was very difficult to get a heroine for the movie Akashdoot