

സുഹൃത്തുക്കളുടെ സിനിമയിൽ ചാൻസ് ചോദിക്കാറില്ലെന്ന് രമേഷ് പിഷാരടി. താൻ ചാൻസ് ചോദിക്കുമ്പോൾ അവർക്ക് നോ പറയാൻ ബുദ്ധിമുട്ടായിരിക്കും എന്നും അതുകൊണ്ട് പരിചയം ഉള്ളവരോട് ചാൻസ് ചോദിക്കാറില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു. ഒരു വേഷം കിട്ടി ജീവിതം മെച്ചപ്പെടുത്തുന്നതിനേക്കാൾ സൗഹൃദം തുടരുന്നതാണ് തനിക്ക് ഇഷ്ടമെന്നും നടൻ കൂട്ടിച്ചേർത്തു.
'സിനിമയിൽ ഉള്ള എല്ലാവർക്കും ഞാൻ ഇവിടെ ഉണ്ടെന്ന് അറിയാം. അപ്പോൾ ഒരു വേഷം സിനിമയിൽ തരണം എങ്കിൽ അവർക്ക് തരാം. പക്ഷെ ഞാൻ ഇത് ചോദിച്ച് തുടങ്ങുന്നതിൽ നിന്ന് സൗഹൃദത്തെ ബാധിക്കും. എനിക്ക് സൗഹൃദം ഇല്ലാത്ത ഒരാളോട് ചോദിക്കാം. പക്ഷെ പരിചയം ഉള്ള ഒരാളോട് ചോദിച്ചാൽ ഉത്തരം നോ എന്നാണെങ്കിൽ അവർക്ക് അത് എളുപ്പത്തിൽ പറയാൻ പറ്റില്ല. അപ്പോൾ അവർ ഒരു കഥ ഉണ്ടാക്കുകയും പറയേണ്ടിയും വരുന്ന സ്ട്രെസ് ഞാൻ അവർക്ക് കൊടുക്കണ്ടി വരും. ഞാൻ എന്തിനാ അവരെ ബുദ്ധിമുട്ടിക്കുന്നത്. ഞാൻ എന്റെ ജോലി ചെയുന്നുണ്ട് നല്ലോണം പണിയെടുക്കുന്നുണ്ട്. എനിക്ക് അതിൽ ഒരു കുഴപ്പവും ഇല്ല. സംതൃപതനാണ്. ഇന്നോളം ഞാൻ ചാൻസ് ചോദിച്ചിട്ടില്ല.
ആന്റോ ചേട്ടന്റെ കൂടെ ഞാൻ ഇരിയ്ക്കുമ്പോൾ ഇപ്പോൾ മഹേഷ് നാരായണന്റെ പടം നടക്കുന്നുണ്ടാലോ അതിൽ ഒരു വേഷം ആലോചിക്കുമായിരുന്നു, വെറുതെ വർത്താനം ആണ്. ഞാൻ ചാൻസ് ചോദിച്ചു എന്നതല്ല, അതിൽ ഒന്നും ഇല്ലെന്നും എനിക്ക് അറിയാം. അതുകൊണ്ട് ചോദിക്കാറില്ല. ഒരു വേഷം കിട്ടി ജീവിതം മെച്ചപ്പെടുത്തുന്നതിനേക്കാൾ സൗഹൃദം തുടരുന്നതാണ് എനിക്ക് ഇഷ്ടം,' രമേഷ് പിഷാരടി പറഞ്ഞു. അടുത്ത കൊല്ലം താൻ ഒരു സിനിമ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെന്നും തിരക്കഥ പൂർത്തിയായെന്നും രമേശ് പിഷാരടി കൂട്ടിച്ചേർത്തു. തനിക്ക് സമയം ഇല്ലെങ്കിൽ തന്റെ കഥയിൽ മറ്റൊരാൾ സംവിധാനം ചെയ്യുമെന്നും ഒന്നിൽ കൂടുതൽ കഥകൾ ഉണ്ടെന്നും രമേശ് പിഷാരടി പറഞ്ഞു.
Content Highlights: Ramesh Pisharody says he doesn't ask for a chance in his friends' films