മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഖത്തറിൽ; പ്രതീക്ഷയോടെ പ്രവാസികൾ

കേരളീയ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന വൈവിദ്ധ്യങ്ങളായ കലാപരിപാടികളും ഇതോടൊപ്പം അരങ്ങേറും

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഖത്തറിൽ; പ്രതീക്ഷയോടെ പ്രവാസികൾ
dot image

ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഖത്തറില്‍ എത്തും. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ഖത്തര്‍ സന്ദര്‍ശിക്കുന്നത്. പ്രവാസികള്‍ക്കായി നിരവധി പ്രഖ്യാപനങ്ങള്‍ മുഖ്യമന്ത്രി നടത്തുമെന്നാണ് പ്രതീക്ഷ. നാളെ രാലിലെ ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ എത്തുന്ന മുഖ്യമന്ത്രിയ ഖത്തറിലെ ഇന്ത്യന്‍ സ്ഥാപതിയുടെയും ലോക കേരള സഭാ അംഗങ്ങളുടെയും വിവിധ പ്രവാസി സംഘടകളുമായും നേതൃത്വത്തില്‍ സ്വീകരിക്കും.

വൈകുന്നേരം ആറ് മണിക്ക് അബു ഹമൂറിലെ ഐഡിയില്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കുന്ന മലയാളോത്സവം 2025 മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ലോക കേരള സഭയുടെയും മലയാളം മിഷന്‍ സംസ്‌കൃതി ഖത്തര്‍ ചാപ്റ്ററിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍,ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഖത്തര്‍ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ , പ്രമുഖ വ്യവസായി ഡോ. എം എ യൂസഫ് അലി തുടങ്ങി നിരവധി പ്രമുഖരും പരിപാടിയുടെ ഭാഗമാകും.

കേരളീയ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന വൈവിദ്ധ്യങ്ങളായ കലാപരിപാടികളും ഇതോടൊപ്പം അരങ്ങേറും. കേരളത്തിലെ 14 ജില്ലകളുടെ സവിശേഷതകള്‍ പ്രദര്‍ശിപ്പിക്കുന്ന പവലിയനുകളും സമ്മേളന നഗരിയില്‍ ഒരുക്കും. ഖത്തറിലെ പ്രവാസി സംഘടനാ പ്രതിനിധികള്‍, മലയാളി വ്യവസായികള്‍ എന്നിവരുമായുളള കൂടിക്കാഴ്ചയും സന്ദര്‍ശനത്തിന്റെ ഭാഗമായി നിശ്ചയിച്ചിട്ടുണ്ട്.

രാത്രി ഖത്തര്‍ ചെമ്പര്‍ ഓഫ് കോമേഴ്സ് ഒരുക്കുന്ന വിരുന്നിലും മുഖ്യമന്ത്രി പങ്കെടുക്കും. മുഖ്യമന്ത്രിയെ സ്വീകരിക്കാനുളള മുഴുവന്‍ ക്രമീകരണങ്ങളും പൂര്‍ത്തിയായതി സംഘാടകര്‍ അറിയിച്ചു. ഖത്തറിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് സമ്മേളന നഗരിയിലേക്ക് എത്തിച്ചേരാന്‍ വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബഹ്‌റൈന്‍, ഒമാന്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി ഖത്തറില്‍ എത്തുന്നത്. കുവൈത്ത്, യുഎഇ തുടങ്ങിയ രാജ്യങ്ങളിലും വിവിധ ഘട്ടങ്ങളിലായി മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും.

Content Highlights: CM Pinarayi Vijayan's One-Day Qatar Visit Tomorrow

dot image
To advertise here,contact us
dot image