പരം സുന്ദരി കേരളത്തിനുണ്ടാക്കിയത് വലിയ ഡാമേജ്, കേരളം ഒരുപാട് മുന്നോട്ടുപോയിക്കഴിഞ്ഞു; രഞ്ജിത്ത് ശങ്കർ

പരം സുന്ദരി സിനിമക്കെതിരെ നിർമാതാവ് രഞ്ജിത്ത് ശങ്കർ പറയുന്നു

പരം സുന്ദരി കേരളത്തിനുണ്ടാക്കിയത് വലിയ ഡാമേജ്, കേരളം ഒരുപാട് മുന്നോട്ടുപോയിക്കഴിഞ്ഞു; രഞ്ജിത്ത് ശങ്കർ
dot image

സിദ്ധാർഥ് മൽഹോത്ര, ജാൻവി കപൂർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തുഷാർ ജലോട്ട സംവിധാനം ചെയ്ത സിനിമയാണ് 'പരം സുന്ദരി'. റിലീസിന് മുന്നേ തന്നെ വാർത്തകളിൽ ഇടം നേടിയ ചിത്രമായിരുന്നു പരം സുന്ദരി. ചിത്രത്തിലെ മലയാളം ഡയലോഗുകൾക്കും ജാൻവിയുടെ കഥാപാത്രത്തിനും ആണ് പ്രധാനമായും ട്രോളുകൾ ഉയർന്നത്. ഇപ്പോഴിതാ സിനിമ വലിയ ഡാമേജ് ആണ് കേരളത്തിന് ഉണ്ടാക്കിയതെന്ന് പറയുകയാണ് നിർമാതാവ് രഞ്ജിത്ത് ശങ്കർ.

'മറ്റേതൊരു സിനിമയെയും പോലെ വലിയ ഡാമേജാണ് പരം സുന്ദരി കേരളത്തിനുണ്ടാക്കിയത്. മെബൈല്‍ ഡേറ്റയും ഇന്റര്‍നെറ്റും വികസനവും ഒന്നും സംഭവിക്കാത്ത ഒരു സ്ഥലത്തെയാണ് സിനിമയിലൂടെ കാണിക്കാന്‍ ശ്രമിക്കുന്നത്. പക്ഷെ യഥാര്‍ഥ കേരളം ഒരുപാട് മുന്നോട്ടുപോയിക്കഴിഞ്ഞു. സിനിമയും അത് ചെയ്യേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു,' രഞ്ജിത്ത് ശങ്കർ പറഞ്ഞു. ഫേസ്ബുക്കിൽ പോസ്റ്റ് പങ്കിട്ടാണ് പ്രതികരണം.

ചിത്രത്തിൽ സിദ്ധാർഥ് നോർത്ത് ഇന്ത്യനായും ജാൻവി മലയാളിയുമായിട്ടാണ് എത്തുന്നത്. പരം എന്ന കഥാപാത്രമായി സിദ്ധാർഥ് എത്തുമ്പോൾ സുന്ദരി ആയിട്ടാണ് ജാൻവി എത്തുന്നത്. കേരളത്തിലായിരുന്നു സിനിമയുടെ ഭൂരിഭാഗം ഷൂട്ടും നടന്നത്. ചെന്നൈ എക്സ്പ്രസിലെ മീനമ്മയ്ക്കും കേരള സ്റ്റോറിയിലെ ശാലിനി ഉണ്ണികൃഷ്ണനും ഒത്ത എതിരാളിയാണ് സുന്ദരിയെന്നാണ് സിനിമ കണ്ട പ്രേക്ഷകർ പറയുന്നത്. കേരളത്തിലെ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള സിദ്ധാർത്ഥിന്റെയും ജാൻവിയുടെയും ചിത്രങ്ങൾ നേരത്തെ വൈറലായിരുന്നു. ചങ്ങനാശ്ശേരിയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചത്. മഡോക്ക് ഫിലിംസിന്റെ ബാനറിൽ ദിനേശ് വിജൻ ആണ് ചിത്രം നിർമിക്കുന്നത്. ആർഷ് വോറ, ഗ്വാർവ മിശ്ര എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത് സച്ചിൻ ജിഗർ ആണ്.

Content Highlights: Producer Ranjith Shankar speaks out against the movie Param Sundari

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us