പാലക്കാട്ടെ സ്പിരിറ്റ് വേട്ട; സിപിഐഎം പെരുമാട്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും പ്രതിപട്ടികയില്‍

സിപിഐഎം പെരുമാട്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഹരിദാസനെയാണ് പ്രതി ചേര്‍ത്തത്

പാലക്കാട്ടെ സ്പിരിറ്റ് വേട്ട; സിപിഐഎം പെരുമാട്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും പ്രതിപട്ടികയില്‍
dot image

പാലക്കാട്: ചിറ്റൂര്‍ കമ്പാലത്തറ സ്പിരിറ്റ് വേട്ടയിൽ സിപിഐഎം പെരുമാട്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും പ്രതി. സിപിഐഎം പെരുമാട്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഹരിദാസനെയാണ് പ്രതി ചേര്‍ത്തത്. ഹരിദാസന്‍ ഒളിവിലാണ്. സംസ്ഥാനത്തുടനീളം കള്ള് വിതരണമുള്ള ആളാണ് ഹരിദാസന്‍ എന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ചിറ്റൂര്‍ കമ്പാലത്തറയില്‍ 1,260 ലിറ്റര്‍ സ്പിരിറ്റ് പിടിക്കൂടിയത്. മീനാക്ഷിപുരം സര്‍ക്കാര്‍ പതിയില്‍ കണ്ണയ്യന്റെ വീട്ടില്‍ വെച്ചാണ് സ്പിരിറ്റ് പിടിക്കൂടിയത്. തുടര്‍ന്ന് കണ്ണയ്യന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കണ്ണയ്യന്റെ മൊഴി പ്രകാരം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഹരിദാസനാണ് സ്പിരിറ്റ് എത്തിച്ചതെന്ന് വ്യക്തമായതോടെയാണ് പ്രതിചേർത്തത്.

Content Highlights:CPM Perumatty local committee secretary also named in Palakkad spirit-catching incident

dot image
To advertise here,contact us
dot image