ഇനി കമിതാക്കളുടെ പ്ലേലിസ്റ്റ് ഈ പാട്ട് ഭരിക്കും; പ്രദീപ് രംഗനാഥൻ ചിത്രം ഡ്യൂഡിലെ മനോഹരമായ പ്രണയഗാനം പുറത്ത്

'എൻ കണ്ണുക്കുള്ളേ കത്താത…' എന്ന് തുടങ്ങുന്ന ഗാനം സായ് അഭ്യങ്കറും ജോണിറ്റ ഗാന്ധിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

ഇനി കമിതാക്കളുടെ പ്ലേലിസ്റ്റ് ഈ പാട്ട് ഭരിക്കും; പ്രദീപ് രംഗനാഥൻ ചിത്രം ഡ്യൂഡിലെ മനോഹരമായ പ്രണയഗാനം പുറത്ത്
dot image

സംഗീത ലോകത്തെ പുത്തൻ സെൻസേഷൻ ആയ സായ് അഭ്യങ്കർ ഈണമിട്ട ഡ്യൂഡിലെ മനോഹരമായ പ്രണയഗാനം പുറത്തിറങ്ങി. ചിത്രത്തിലേതായി ഇറങ്ങിയ പാട്ടുകളെല്ലാം തന്നെ ഇതിനകം സോഷ്യൽ മീഡിയ ലോകത്ത് വലിയ വൈറലായി കഴിഞ്ഞിട്ടുണ്ട്. 'എൻ കണ്ണുക്കുള്ളേ കത്താത…' എന്ന് തുടങ്ങുന്ന ഗാനം സായ് അഭ്യങ്കറും ജോണിറ്റ ഗാന്ധിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ആദേശ് കൃഷ്ണയാണ് ഗാനരചയിതാവ്.

ചിത്രത്തിലേതായി ആദ്യമെത്തിയ 'ഊരും ബ്ലഡ്' യൂട്യൂബിൽ ഇതുവരെ 4 കോടിയിലേറെ ആസ്വാദക ഹൃദയങ്ങൾ കവർന്നുകഴിഞ്ഞു. 'നല്ലാരു പോ' 41 ലക്ഷവും 'സിങ്കാരി' 87 ലക്ഷവും വ്യൂസ് നേടികഴിഞ്ഞിട്ടുണ്ട്. പ്രദീപ് നായകനായെത്തിയ 'ലൗവ് ടുഡേ', 'ഡ്രാഗൺ' സിനിമകളും പ്രേക്ഷകരേവരും ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ 'ഡ്യൂഡ്' റിലീസിനായി ഏവരും അക്ഷമയോടെ കാത്തിരിക്കുകയാണ്. റൊമാൻസിന് റൊമാൻസ്, ആക്ഷന് ആക്ഷൻ, കോമഡിക്ക് കോമഡി, ഇമോഷന് ഇമോഷൻ എല്ലാം കൊണ്ടും ഒരു ടോട്ടൽ യൂത്ത് കാർണിവൽ തന്നെയാകും 'ഡ്യൂഡ്' എന്നാണ് ട്രെയിലർ നൽകിയിരിക്കുന്ന സൂചന. രസകരമായൊരു വേഷത്തിൽ ശരത് കുമാറും ചിത്രത്തിലെത്തുന്നുണ്ട്.

കീർത്തീശ്വരൻ എഴുതി സംവിധാനം നിർവ്വഹിക്കുന്ന 'ഡ്യൂഡ്' മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് കേരള ഡിസ്ട്രിബ്യൂഷൻ. ആർ ശരത് കുമാർ, നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കാള്‍. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് നികേത് ബൊമ്മിയും എഡിറ്റിംഗ് ഭരത് വിക്രമനുമാണ്. ദീപാവലി റിലീസായി ഒക്ടോബർ 17നാണ് 'ഡ്യൂഡ്' വേൾഡ് വൈഡ് റിലീസിനെത്തുന്നത്. പബ്സിസിറ്റി ഡിസൈനർ: വിയാക്കി, വിതരണം: എജിഎസ് എന്‍റർടെയ്ൻമെന്‍റ്, ഡിജിറ്റൽ പ്രൊമോഷൻസ് കേരള: വിപിൻ കുമാർ(10G മീഡിയ) പിആർഒ: ആതിര ദിൽജിത്ത്.

Content Highlights: Dude movie fourth single lyrical video out now

dot image
To advertise here,contact us
dot image