എന്താ മോനെ ദിനേശാ… അമിതാഭ് ബച്ചന് മുന്നിൽ ലാലേട്ടൻ സ്റ്റൈലിൽ മുണ്ട് മടക്കിക്കുത്തി റിഷബ് ഷെട്ടി

'എന്താ മോനെ ദിനേശാ..' എന്ന ഡയലോഗ് പറഞ്ഞു കൊണ്ടാണ് റിഷബ് ഷെട്ടി മുണ്ട് മടക്കി കുത്തുന്നത്

എന്താ മോനെ ദിനേശാ… അമിതാഭ് ബച്ചന് മുന്നിൽ ലാലേട്ടൻ സ്റ്റൈലിൽ മുണ്ട് മടക്കിക്കുത്തി റിഷബ് ഷെട്ടി
dot image

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് റിഷബ് ഷെട്ടി സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം കാന്താര. എല്ലാ കോണിൽ നിന്നും സിനിമയ്ക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ അമിതാഭ് ബച്ചന്റെ കോൻ ബനേഗാ കോർപതി എന്ന പരിപാടിയിൽ എത്തിയ റിഷബിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്. വേദിയിൽ അമിതാഭ് ബച്ചൻ മുന്നിൽ മോഹൻലാലിൻറെ ഡയലോഗ് പറഞ്ഞു മുണ്ട് മടക്കി കുത്തുന്ന റിഷബിനെയാണ് കണുന്നത്.

'എന്താ മോനെ ദിനേശാ..' എന്ന ഡയലോഗ് പറഞ്ഞു കൊണ്ടാണ് റിഷബ് ഷെട്ടി മുണ്ട് മടക്കി കുത്തുന്നത്. നിറഞ്ഞ കയ്യടിയാണ് സദസിലും ശേഷം സോഷ്യൽ മീഡിയയിലും നടന് ലഭിക്കുന്നത്. റിഷബ് ഒരു പക്കാ ഫാൻ ബോയ് എന്നാണ് കമന്റുകൾ നിറയുന്നത്. അതേസമയം, അമിതാഭ് ബച്ചനൊപ്പം വേദി പങ്കിട്ട നിമിഷത്തിന് നന്ദി പറഞ്ഞുകൊണ്ട് റിഷബ് ഷെട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

അതേസമയം, കാന്താര ചാപ്റ്റർ 1 മികച്ച കളക്ഷൻ ആണ് നേടുന്നത്. 500 കോടി ആഗോളതലത്തിൽ നേടിയ സിനിമ 1000 കോടിയിലേക്ക് കുതിക്കുകയാണ്. 2022ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്.

Content Highlights:  Rishabh Shetty did a Lalettan style backflip in front of Amitabh Bachchan

dot image
To advertise here,contact us
dot image