'ഹൃദയപൂർവ്വം' ജീത്തു ജോസഫ് പടം ആയിരുന്നെങ്കിൽ…ദാ ഇങ്ങനെ ഇരുന്നേനെ, വൈറലായി ഫാൻ മെയ്ഡ് ട്രെയ്‌ലർ

വളരെ ടെൻഷൻ അനുഭവിപ്പിക്കുന്ന മ്യൂസിക്കും സീനുകളും കോർത്ത് അഭിനവ് ആർട്സ് എന്ന എഡിറ്ററാണ് ഈ വീഡിയോ തയ്യാറാക്കിയത്.

'ഹൃദയപൂർവ്വം' ജീത്തു ജോസഫ് പടം ആയിരുന്നെങ്കിൽ…ദാ ഇങ്ങനെ ഇരുന്നേനെ, വൈറലായി ഫാൻ മെയ്ഡ് ട്രെയ്‌ലർ
dot image

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം സംവിധായകൻ ജീത്തു ജോസഫ് ചെയ്തിരുന്നെങ്കിൽ എങ്ങനെ ഉണ്ടായേനെ എന്ന് ആലോചിച്ചിട്ടുണ്ടോ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ ഫാൻ മെയ്ഡ് ട്രെയ്‌ലറാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഹൃദയപൂർവ്വത്തിലെ കുറച്ച് സീനുകൾ ഉപയോഗിച്ച് എഡിറ്റ് ചെയ്ത ഒരു ട്രെയ്‌ലർ വീഡിയോ. വളരെ ടെൻഷൻ അനുഭവിപ്പിക്കുന്ന മ്യൂസിക്കും സീനുകളും കോർത്ത് അഭിനവ് ആർട്സ് എന്ന എഡിറ്ററാണ് ഈ വീഡിയോ തയ്യാറാക്കിയത്.

ജീത്തു ജോസഫിന്റെ ത്രില്ലർ വശങ്ങൾ എല്ലാം ഹൃദയപൂർവ്വത്തിൽ ചേർത്തൊരുക്കിയ ഈ ട്രെയ്‌ലർ മലയാളികൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. എല്ലാ സോഷ്യൽ മീഡിയയിലും ഈ വീഡിയോ ട്രെൻഡിങ്ങാണ്. നിരവധി സിനിമ നടന്മാരും വീഡിയോയുടെ താഴെ അഭിനന്ദനവുമായി എത്തിയിട്ടുണ്ട്. ഇതുപോലെ ഒരുപാട് ഫാൻ മെയ്ഡഡ് വീഡിയോസ് വരുന്നുണ്ടെങ്കിലും അതിൽ ചിലത് മാത്രമേ ഇത്രയും വൈറലായി മാറുന്നുള്ളൂ.

ഈ വർഷം മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ 'ഹൃദയപൂർവ്വം' അഞ്ചാം സ്ഥാനത്താണ്. ചിത്രം ആഗോളതലത്തിൽ 70 കോടി രൂപയോളം നേടി വൻവിജയം സ്വന്തമാക്കി. 'തുടരും', 'എമ്പുരാൻ', 'ഹൃദയപൂർവ്വം' എന്നിവയിലൂടെ മോഹൻലാൽ ഈ വർഷം ഹാട്രിക് വിജയം നേടുമെന്ന സിനിമാലോകത്തിൻ്റെ പ്രതീക്ഷ ഇതോടെ നിറവേറിയിരിക്കുകയാണ്. മലയാള സിനിമയിലെ ഈ റെക്കോർഡ് ഇതിഹാസം വീണ്ടും തിരുത്തി എഴുതുമെന്നുറപ്പാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍-സംഗീത് പ്രതാപ് കോമ്പോ കലക്കിയെന്നാണ് പ്രതികരണങ്ങള്‍. സംഗീതിൻ്റെ പ്രകടനത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. 2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്.

സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖില്‍ സത്യനാണ്. അനൂപ് സത്യന്‍ സിനിമയില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിക്കുന്നു. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിൻ്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂര്‍വ്വം.

Content Highlights: Fan made trailer of hridayapoorvam if jeethu joseph directed went viral

dot image
To advertise here,contact us
dot image