
വിജയ് നായകനായി എത്തുന്ന ജനനായകൻ എന്ന സിനിമയിൽ പ്രധാന കഥാപാത്രമായി എത്തുന്ന പൂജ ഹെഗ്‌ഡെയ്ക്ക് പിറന്നാളാശംസകളുമായി അണിയറപ്രവർത്തകർ. കായൽ എന്ന കഥാപാത്രമായിട്ടാണ് പൂജ സിനിമയിൽ അഭിനയിക്കുന്നത്. തന്റെ കഥാപാത്രത്തിന്റെ ഒരു പോസ്റ്റർ പങ്കുവെച്ചാണ് നിർമാതാക്കൾ ആശംസകൾ അറിയിച്ചത്.
Team #JanaNayagan wishes Kayal aka @hegdepooja, A very happy birthday ♥#HappyBirthdayPoojaHegde#Thalapathy @actorvijay sir #HVinoth @anirudhofficial @thedeol @_mamithabaiju @Jagadishbliss @LohithNK01 pic.twitter.com/gCNXuOPXc4
— KVN Productions (@KvnProductions) October 13, 2025
ഒരു പൊളിറ്റിക്കൽ കൊമേർഷ്യൽ എന്റർടൈനർ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനോടകം തന്നെ ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണിത്. കരൂർ ദുരന്തത്തിന് ശേഷം സിനിമയുടെ റിലീസ് തീയതി മാറ്റിയെന്നൊരു വാർത്ത ഉണ്ടായിരുന്നു. പക്ഷേ ഇന്ന് പുറത്തുവന്ന പോസ്റ്ററിൽ ജനുവരി ഒൻപത് തന്നെയാണ് റിലീസ് തീയതിയായി പറഞ്ഞിരിക്കുന്നത്.
ചിത്രത്തിൽ വിജയ് പൊലീസ് ഓഫീസർ ആയിട്ടാണ് എത്തുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. കയ്യിൽ ഒരു വാളുമായി പൊലീസ് വേഷത്തിൽ വില്ലന്മാരുടെ മുന്നിലേക്ക് നടന്നുവരുന്ന വിജയ്‌യെ ആണ് ടീസറിൽ കാണാനാകുന്നത്. ഒരു പക്കാ മാസ്സ് പടമായിരിക്കും ജനനായകൻ എന്ന സൂചനയും ടീസർ നൽകുന്നുണ്ട്. 'എൻ നെഞ്ചിൽ കുടിയിരിക്കും' എന്ന വിജയ്‌യുടെ ഹിറ്റ് ഡയലോഗോടെയാണ് ടീസർ ആരംഭിക്കുന്നത്.
ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം. സിനിമയുടെ തമിഴ്നാട് വിതരണാവകാശം റെക്കോർഡ് തുകയ്ക്കാണ് റോമിയോ പിക്‌ചേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.
Content Highlights: Team Jananayagan wishes actress pooja hegde birthday shares her character poster