രാവണപ്രഭുവിൽ എന്നെ കാസ്റ്റ് ചെയ്യരുതെന്ന് സംവിധായകനോട് പലരും പറഞ്ഞിരുന്നു,' വസുന്ധര ദാസ്

രാവണപ്രഭുവിന് തന്നെ കാസറ്റ് ചെയ്യരുതെന്ന് സംവിധായകനോട് പലരും പറഞ്ഞിരുന്നുവെന്ന് നടി വസുന്ധര ദാസ്

രാവണപ്രഭുവിൽ എന്നെ കാസ്റ്റ് ചെയ്യരുതെന്ന് സംവിധായകനോട് പലരും പറഞ്ഞിരുന്നു,' വസുന്ധര ദാസ്
dot image

മംഗലശ്ശേരി നീലകണ്ഠനായും, മകൻ കാർത്തികേയനായും മോഹൻലാൽ നിറഞ്ഞാടിയ ചിത്രമാണ് രാവണപ്രഭു. രഞ്ജിത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം വീണ്ടും തിയേറ്ററുകളിൽ എത്തിയിരുന്നു. സിനിമയിലൂടെ ആരാധകർക്ക് സുപരിചിതയായ നടി ആണ് വസുന്ധര ദാസ്. ഇപ്പോഴിതാ സിനിമയിൽ തന്നെ കാസറ്റ് ചെയ്യരുതെന്ന് സംവിധായകനോട് നിരവധി പേർ പറഞ്ഞിരുന്നുവെന്ന് പറയുകയാണ് നടി. മാറ്റിനി നൗ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'രാവണപ്രഭു'വിന് മുമ്പ് 'സിറ്റിസണ്‍' എന്ന ചിത്രത്തിലായിരുന്നു അഭിനയിച്ചിരുന്നത്. ആ സിനിമയ്ക്ക് ശേഷം മറ്റൊരു ചിത്രം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നില്ല. അപ്പോഴാണ് രഞ്ജിത്ത് വന്ന് ‘രാവണപ്രഭു’വിന്റെ കഥ പറയുന്നത്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളുള്ള വാണിജ്യ സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. അതിന് വേണ്ടിയാണ് താന്‍ അന്വേഷിച്ചിരുന്നത്. ജാനകി എന്ന കഥാപാത്രത്തിന്റെ വിവരണം എന്നെ ആകര്‍ഷിച്ചു.

ഒരുപാട് പേര്‍ തന്നെവെച്ച് സിനിമ ചെയ്യരുതെന്ന് രഞ്ജിത്തിനോട് പറഞ്ഞിരുന്നതായി അദ്ദേഹം പിന്നീട് എന്നോട് പറഞ്ഞു. താന്‍ സ്വതന്ത്ര ചിന്താഗതിക്കാരിയും സ്വന്തമായി തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നതിനാല്‍, തന്നെ സിനിമയില്‍ എടുക്കരുതെന്ന് പലരും പറഞ്ഞു. പക്ഷേ അദ്ദേഹം തീരുമാനത്തില്‍ ഉറച്ചുനിന്നു. ഇങ്ങനെയെല്ലാം കേട്ടിട്ടും തന്നെ അഭിനയിപ്പിക്കാനെടുത്ത തീരുമാനത്തിന് അദ്ദേഹത്തോട് നന്ദി പറഞ്ഞിരുന്നു,' വസുന്ധര ദാസ് പറഞ്ഞു.

ആദ്യ ദിവസം തിയേറ്ററിൽ നിന്ന് 70 ലക്ഷമാണ് ചിത്രം നേടിയതെന്നാണ് റിപ്പോർട്ടുകൾ. വരും ദിവസങ്ങളിൽ സിനിമയുടെ കളക്ഷൻ ഉയരാനാണ് സാധ്യത. ഗംഭീര ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം 4Kഅറ്റ്മോസിൽ എത്തിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്.

അതേസമയം, നേരത്തെ റീ റിലീസിന് എത്തിയ മോഹൻലാൽ ചിത്രമായ ഛോട്ടാ മുംബൈ വമ്പൻ കളക്ഷൻ ആയിരുന്നു രണ്ടാം വരവിലും നേടിയത്. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയ ചിത്രം വമ്പൻ ഓളമാണ് തിയേറ്ററുകളിൽ സൃഷ്ടിച്ചത്. മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രമാണ് ഛോട്ടാ മുംബൈ. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

Content Highlights: Actress Vasundhara Das says many people told the director not to cast her as RavanaPrabhu

dot image
To advertise here,contact us
dot image