'മുഷീർ തനിക്ക് ഇളയ സഹോദരൻ'; ബാറ്റോങ്ങിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് പൃഥ്വി ഷാ

വര്‍ഷങ്ങളായി മുംബൈക്ക് വേണ്ടി ഒരുമിച്ച് കളിച്ചവരാണ് പൃഥ്വി ഷായും ഇന്ത്യൻ താരം സര്‍ഫറാസ് ഖാന്‍റെ സഹോദരന്‍ കൂടിയായ മുഷീര്‍ ഖാനും.

'മുഷീർ തനിക്ക് ഇളയ സഹോദരൻ'; ബാറ്റോങ്ങിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് പൃഥ്വി ഷാ
dot image

രഞ്ജി ട്രോഫി സീസണിന് മുന്നോടിയായുള്ള സന്നാഹ മല്‍സരത്തിനിടെ മഹാരാഷ്ട്ര താരമായ പൃഥ്വി ഷാ മുംബൈ താരം മുഷീര്‍ ഖാനോട് കോർത്തത് വലിയ വിവാദവുമായിരുന്നു. ഇപ്പോഴിതാ ആ വാക്പോരിൽ മാപ്പു പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് പൃഥ്വി ഷാ.

ഈ സീസണില്‍ മുംബൈ വിട്ട് മഹാരാഷ്ട്രക്കായി കളിക്കുന്ന പൃഥ്വി ഷാ പ്രദര്‍ശന മത്സരത്തില്‍ 220 പന്തില്‍ 181 റണ്‍സെടുത്ത് മുഷീര്‍ ഖാന്‍റെ പന്തില്‍ ക്യാച്ച് നല്‍കിയാണ് പുറത്തായത്. ഔട്ടായി മടങ്ങുമ്പോള്‍ മുഷീര്‍, പൃഥ്വി ഷായെ നോക്കി എന്തോ പറയുകയും ഇതിന് മറുപടി പറയാനായി പൃഥ്വി ഷാ മുഷീറിന് അടുത്തേക്ക് പാഞ്ഞടുക്കുകയും ചെയ്തിരുന്നു.

ഇതോടെ മുംബൈ താരങ്ങളെല്ലാം മുഷീറിന് ചുറ്റും കൂടി. ഇതോടെ അമ്പയര്‍ ഇടപെട്ട് പൃഥ്വി ഷായെ അനുനയപ്പിച്ച് തിരിച്ചയക്കുകയായിരുന്നു. തിരിഞ്ഞു നടന്ന പൃഥ്വി ഷാക്ക് പുറകെ ചെന്ന് മുംബൈ താരം സിദ്ധേശ് ലാഡ് വീണ്ടും പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു.

മുഷീര്‍ തനിക്ക് ഇളയ സഹോദരനെ പോലെയാണെന്നും തങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവുമില്ലെന്നും പൃഥ്വി ഷാ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വര്‍ഷങ്ങളായി മുംബൈക്ക് വേണ്ടി ഒരുമിച്ച് കളിച്ചവരാണ് പൃഥ്വി ഷായും ഇന്ത്യൻ താരം സര്‍ഫറാസ് ഖാന്‍റെ സഹോദരന്‍ കൂടിയായ മുഷീര്‍ ഖാനും.

Content Highlights: Prithvi Shaw Issues Apology to Musheer Khan After Heated On-Field Exchange

dot image
To advertise here,contact us
dot image