
ഷാർജയിൽ പ്രവാസി മലയാളി അന്തരിച്ചു. പത്തനംതിട്ട ഇലന്തൂർ സ്വദേശിയായ തോമസ് ജോൺ ആണ് മരിച്ചത്. 57 വയസായിരുന്നു. സംസ്കാരം പിന്നീട് ഷാർജ ഐപിസി ചർച്ചിന്റെ നേതൃത്വത്തിൽ നടക്കും. ഭാര്യ: പത്തനംതിട്ട ചീക്കനാൽ ഗ്രേസ് കോട്ടേജിൽ ബസി തോമസ്, മക്കൾ: ഗർസിം തോമസ് (ഷാർജ), തീർസ തോമസ് (വിദ്യാർത്ഥി).
Content Highlights: Malayali expatriate death reported in Sharjah