രാജമൗലി ബാഹുബലി ആയാൽ മതിയായിരുന്നു, വൈറലായി സംവിധായകന്റെ വീഡിയോ

ബാഹുബലിയിൽ രാജമൗലിയ്ക്ക് അഭിനയിക്കാമായിരുന്നു, വൈറലായി വീഡിയോ

രാജമൗലി ബാഹുബലി ആയാൽ മതിയായിരുന്നു, വൈറലായി സംവിധായകന്റെ വീഡിയോ
dot image

ഇന്ത്യൻ സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലി ദി എപിക് ഈ മാസം അവസാനം തിയേറ്ററുകളിൽ എത്തും. സംവിധായകൻ രാജമൗലി ചിത്രത്തിന്റെ അവസാനഘട്ട മിനുക്ക് പണികളിൽ ആണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പിറന്നാളിന് അണിയറപ്രവർത്തകർ പങ്കുവെച്ച വീഡിയോ ആണ് ശ്രദ്ധനേടുന്നത്. അഭിനേതാക്കൾക്ക് ഓരോ സീനും അഭിനയിച്ചു കാണിച്ചു കൊടുക്കുന്ന രാജമൗലിയെയാണ് വിഡിയോയിൽ കാണുന്നത്. ബാഹുബലിയാക്കാൻ അനുയോജ്യൻ രാജമൗലി തന്നെ ആണെന്നാണ് ആരാധകർ ഇപ്പോൾ പറയുന്നത്. പ്രഭാസിനും റാണ ദഗുബാട്ടിക്കും നാസറിനും അവരുടെ സീനുകൾ എങ്ങനെയാവണമെന്ന് രാജമൗലി അഭിനയിച്ച് കാണിക്കുന്നുണ്ട്.

അതേസമയം, മൂന്ന് മണിക്കൂറും 40 മിനിറ്റുമാണ് ബാഹുബലി ദി എപിക് എന്ന സിനിമയുടെ റൺ ടൈം എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇതുവരെ കാണാത്ത ചില പുതിയ സീനുകളും ഈ പതിപ്പിൽ ഉണ്ടായേക്കുമെന്നാണ് സൂചന. ചിത്രം ഇന്ത്യയിൽ നിന്ന് റീ റിലീസിലും 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. ഒക്ടോബർ 31നാണ് ബാഹുബലി വീണ്ടും തിയേറ്ററുകളിലെത്തുന്നത്. വേൾഡ് വൈഡ് റീ റിലീസാണ് ചിത്രത്തിനായി അണിയറ പ്രവർത്തകർ ഒരുക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ നോർത്ത് അമേരിക്കയിലും ഫ്രാൻസിലും ജപ്പാനിലുമെല്ലാം ചിത്രമെത്തും.

റിലീസ് സമയത്ത് ലോകമെമ്പാടും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ ചിത്രമായി ബാഹുബലി മാറിയിരുന്നു. ബാഹുബലി : ദ ബിഗിനിങ് ബോക്സ്ഓഫീസിൽ ₹650 കോടി രൂപ നേടിയിരുന്നു. 2017 ൽ പുറത്തിറങ്ങിയ ബാഹുബലിയുടെ രണ്ടാം ഭാഗം 562 കോടിയാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. ബാഹുബലിയുടെ കഥ എഴുതിയത് എസ്.എസ്. രാജമൗലിയുടെ പിതാവ് വി. വിജയേന്ദ്ര പ്രസാദ് ആണ്. ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ എം എം കീരവാണിയാണ്. ചിത്രത്തിലെ ഗാനങ്ങളും ബിജിഎമ്മും ഇന്നും ഹിറ്റാണ്.

രണ്ടാം ഭാഗമായി 2017 ല്‍ ഇറങ്ങിയ ബാഹുബലി 2: ദി കൺക്ലൂഷനും ബോക്സോഫീസ് റെക്കോഡുകള്‍ തകര്‍ത്തു. പ്രഭാസ്, തമന്ന ഭാട്ടിയ, അനുഷ്ക ഷെട്ടി, റാണ, സത്യരാജ് തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ നാസ്സർ, രമ്യ കൃഷ്ണൻ, പ്രഭാകർ തുടങ്ങിയവരും അഭിനയിച്ചിരുന്നു. ആദ്യഭാഗത്തിൽ അതിഥിവേഷത്തിൽ കന്നഡ സൂപ്പർതാരം കിച്ച സുദീപുമുണ്ടായിരുന്നു.

Content Highlights:  Rajamouli could have acted in Baahubali, video goes viral

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us