കോട്ടയത്ത് എലിപ്പനി ബാധിച്ച് പതിനഞ്ച് വയസ്സുകാരൻ മരിച്ചു

മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം

കോട്ടയത്ത് എലിപ്പനി ബാധിച്ച് പതിനഞ്ച് വയസ്സുകാരൻ മരിച്ചു
dot image

കോട്ടയം: കോട്ടയത്ത് എലിപ്പനി ബാധിച്ച് പതിനഞ്ച് വയസ്സുകാരൻ മരിച്ചു.കോട്ടയം എസ് എച്ച് മൗണ്ട് സ്വദേശി ലെനിൻ ശ്യാം ആണ് മരിച്ചത്.മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. പനിയെ തുടർന്ന് ആശുപത്രിയിലെത്തിയ വിദ്യാർത്ഥിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ എലിപ്പനി സ്ഥിരീകരിക്കുകയായിരുന്നു.ഇന്നലെ വിദ്യാർത്ഥിയുടെ നില വഷളാവുകയും തുടർന്ന് രാത്രി 12 മണിയോടുകൂടി മരണം സംഭവിക്കുകയുമായിരുന്നു. കോട്ടയം ഹോളി ഫാമിലി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച ലെനൻ.

Content Highlight : Fifteen-year-old dies of leptospirosis in Kottayam

dot image
To advertise here,contact us
dot image