'ഞങ്ങളുടെ ഏറ്റവും അടുത്ത മനുഷ്യരായ നിങ്ങള്‍ കൂടെ ഉണ്ടാകണം', വൈറലായി വേടന്റേയും നവമിയുടെയും വിവാഹക്ഷണക്കത്ത്

ഇന്ന് വേടന്റെ വിവാഹമാണ്. തൃശ്ശൂർ രജിസ്റ്റർ ഓഫീസിൽ വെച്ച് ആർഭാടങ്ങളില്ലാതെയാണ് വിവാഹം.

'ഞങ്ങളുടെ ഏറ്റവും അടുത്ത മനുഷ്യരായ നിങ്ങള്‍ കൂടെ ഉണ്ടാകണം', വൈറലായി വേടന്റേയും നവമിയുടെയും വിവാഹക്ഷണക്കത്ത്
dot image

വൻ ആരാധകവൃന്ദമുള്ള റാപ്പറാണ് വേടൻ എന്ന പേരിൽ അറിയപ്പെടുന്ന ഹിരൺദാസ് മുരളി. ഇന്ന് വേടന്റെ വിവാഹമാണ്. തൃശ്ശൂർ രജിസ്റ്റർ ഓഫീസിൽ വെച്ച് ആർഭാടങ്ങളില്ലാതെയാണ് വിവാഹം. യുവ എഴുത്തുകാരി നവമി ലതയാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. പൊതുവേദികളിൽ വേടനൊപ്പം നവമി ലതയും എത്താറുണ്ട്. ഇപ്പോഴിതാ ഇരുവരുടെയും വിവാഹക്ഷണക്കത്ത് ആൺ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വളരെ സിമ്പിൾ ആയി ഒരുക്കിയ ക്ഷണക്കത്ത് ശ്രദ്ധ നേടുകയാണ്.

'സ്നേഹിതരെ, ഇന്ത്യന്‍ ഭരണഘടന സാക്ഷിയായി ഞങ്ങള്‍ വിവാഹിതരാകുന്നു. എന്നുമെന്ന പോലെ എല്ലാറ്റിനുമെന്ന പോലെ ഞങ്ങളുടെ ഏറ്റവും അടുത്ത മനുഷ്യരായ നിങ്ങള്‍ കൂടെ ഉണ്ടാകണം', എന്നാണ് കത്തിലെ വാചകങ്ങൾ. തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി സർക്കാർ നടത്തുന്ന ഹാപ്പിനെസ് ഫെസ്റ്റിവലിൽ വെച്ചാണ് വേടൻ വിവാഹ വാർത്ത പങ്കുവെച്ചത്.

ഫെസ്റ്റിവലിൽ പരിപാടി അവതരിപ്പിക്കാനായി വേടൻ എത്തിയിരുന്നു. വേദിയിൽ വെച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വേടനെ പൊന്നാടയണയിച്ച് അഭിനന്ദിച്ചിരുന്നു. വേടനെ അഭിനന്ദിച്ച് സംസാരിക്കുന്നതിനിടെ എം വി ഗോവിന്ദനാണ് ആദ്യം വിവാഹക്കാര്യം പൊതുവേദിയിൽ വെച്ച് പറയുന്നത്. ഹിരൺദാസ് മുരളി എന്ന വേടൻ 2020ൽ പുറത്തിറങ്ങിയ 'വോയ്‌സ് ഓഫ് ദ വോയ്‌സ്‌ലെസ്' എന്ന പാട്ടിലൂടെയാണ് ശ്രദ്ധേയനാകുന്നത്. സമൂഹത്തിൽ ദളിതരടക്കമുള്ള പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾ നേരിടുന്ന അടിച്ചമർത്തലുകളെയും അതിനെതിരെ അവർ നടത്തുന്ന പോരാട്ടങ്ങളെയും കുറിച്ചുള്ള വരികളാണ് വേടന്റെ റാപ്പുകളെ ജനപ്രിയമാക്കിയത്. ഭൂമി ഞാൻ വാഴുന്നിടം, സോഷ്യൽ ക്രിമിനൽ, ബുദ്ധനായി പിറ, മോണ ലോവ തുടങ്ങിയ ഇൻഡീ ഗാനങ്ങൾ തുടർന്നുള്ള വർഷങ്ങളിൽ വലിയ ഹിറ്റുകളായി മാറി.

ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് പുറത്തിറങ്ങിയ എണ്ണക്കറുപ്പി എന്ന ഗാനവും പ്ലേലിസ്റ്റിൽ ഇടംനേടുന്നുണ്ട്. ഇതിനൊപ്പം മലയാള സിനിമയിലും വേടന്റെ സ്വതന്ത്രഗാനങ്ങളും പിന്നണിഗാനങ്ങളും ഇടം കണ്ടെത്തി. മഞ്ഞുമ്മൽ ബോയ്‌സിലെ സുഷിൻ ശ്യാം സംഗീതം നൽകി വേടൻ വരികൾ എഴുതി ആലപിച്ച കുതന്ത്രം എന്ന ഗാനം ആരാധകശ്രദ്ധയോടൊപ്പം പുരസ്‌കാരങ്ങളും സ്വന്തമാക്കി. മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡാണ് വേടൻ കുതന്ത്രത്തിലൂടെ നേടിയത്.

Content Highlights:  Wedding invitation of popular Malayalam rapper Vedan and Navami becomes viral online. The invite design stands out for its creative and minimalist presentation. Fans and followers widely shared the invitation across social media platforms.

dot image
To advertise here,contact us
dot image