മ്യൂസിക്കും ഫുട്ബോളും അതൊരു ഗംഭീര കോമ്പോ ആണ്; സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി 'ഓമലാളേ' മ്യൂസിക് വീഡിയോ

സോഷ്യൽ മീഡിയ കണ്ടെന്റുകളിലൂടെയും 'പണി' എന്ന സിനിമയിലൂടെയും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ജുനൈസ് ആണ് മ്യൂസിക് വീഡിയോയിൽ നായകനായി എത്തുന്നത്

മ്യൂസിക്കും ഫുട്ബോളും അതൊരു ഗംഭീര കോമ്പോ ആണ്; സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി 'ഓമലാളേ' മ്യൂസിക് വീഡിയോ
dot image

സോഷ്യൽ മീഡിയയിലാകെ ഇപ്പോൾ ട്രെൻഡ് ഒരു മ്യൂസിക് വീഡിയോ ആണ്. 'ഓമലാളേ' എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്. കീത്തൻ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ആരോമൽ ചേകവർ, അനില രാജീവ് എന്നിവർ ചേർന്നാണ്. ഫുട്ബോളും മ്യൂസിക്കും കൂടിക്കലർത്തി ഒരു പക്കാ റൊമാന്റിക് മൂഡിലാണ് ഈ മ്യൂസിക് വീഡിയോ അണിയിച്ചൊരുക്കിയിരിക്കുന്നത്.

നിരവധി സോഷ്യൽ മീഡിയ കണ്ടെന്റുകളിലൂടെയും പണി എന്ന സിനിമയിലൂടെയും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ജുനൈസ് ആണ് മ്യൂസിക് വീഡിയോയിൽ നായകനായി എത്തുന്നത്. സുസ്മിത സിംഗ് ആണ് നായികയായി എത്തുന്നത്. വിഘ്നേഷ് രാമകൃഷ്ണ ആണ് ഗാനത്തിനായി വരികൾ എഴുതിയിരിക്കുന്നത്. മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് പ്രണവ് സുനിൽ ആണ്. സൗഗന്ധ് പ്രമോദ് തിരക്കഥയൊരുക്കിയ ഗാനത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ബെയ്സിൽ കുഞ്ഞുമോൻ ആണ്. ഗാനം യൂട്യൂബിൽ ഇതിനോടകം 100K കാഴ്ചക്കാരോളം പിന്നിട്ടുകഴിഞ്ഞു.

Content Highlights: Omalale music video goes viral

dot image
To advertise here,contact us
dot image