നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തിന്‍റെ കോൺക്രീറ്റ് പാളി അടർന്നുവീണു; രോഗിയുടെ ബന്ധുവിന് പരിക്ക്

ബന്ധുവിനൊപ്പം ഒ പിക്ക് മുന്നിലിരിക്കുമ്പോഴാണ് സംഭവം

നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തിന്‍റെ കോൺക്രീറ്റ് പാളി അടർന്നുവീണു; രോഗിയുടെ ബന്ധുവിന് പരിക്ക്
dot image

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി അടർന്നു വീണ് രോഗിയുടെ ബന്ധുവിന് പരിക്ക്. നൗഫിയ നൗഷാദ് എന്ന 21കാരിയുടെ കൈക്കാണ് പരിക്കേറ്റത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. ബന്ധുവിനൊപ്പം ഒ പിക്ക് മുന്നിലിരിക്കുമ്പോഴാണ് നൗഫിയയുടെ ദേഹത്തേക്ക് കെട്ടിടത്തിന്റെ സീലിങിലെ കോൺക്രീറ്റ് പാളികൾ വീണത്.

Content Highlights: Patient's relative injured after concrete slab falls off Nedumangad District Hospital building

dot image
To advertise here,contact us
dot image