മകൻ സിനിമയിൽ വരുന്നത് എനിക്ക് ഇഷ്ടമാണ് പക്ഷെ അവന് ഒട്ടും താൽപര്യം ഇല്ല; അക്ഷയ് കുമാർ

കുടുംബത്തിൻ്റെ ഫിലിം പ്രൊഡക്ഷൻ ബിസിനസിനെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു. പക്ഷേ അവനതിലും താൽപ്പര്യമില്ല

മകൻ സിനിമയിൽ വരുന്നത് എനിക്ക് ഇഷ്ടമാണ് പക്ഷെ അവന് ഒട്ടും താൽപര്യം ഇല്ല; അക്ഷയ് കുമാർ
dot image

മകൻ സിനിമയിൽ വരുന്നത് എനിക്ക് ഇഷ്ടമാണ് പക്ഷെ അവന് ഒട്ടും താൽപര്യം ഇല്ല; അക്ഷയ് കുമാർ

നെപോ കിഡുകൾ വാഴുന്ന ഇടമാണ് ബോളിവുഡ്. സമീപ കാലത്തായി പല സൂപ്പർ സ്റ്റാറുകളുടെയും മക്കൾ സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയിരുന്നു. ഇപ്പോഴിതാ തന്റെ മകന് സിനിമ താല്പര്യം ഇല്ലെന്ന് പറയുകയാണ് അക്ഷയ് കുമാർ. നടന് രണ്ട് മക്കളാണ്. മൂത്ത മകൻ ആരവും ഇളയ മകൾ നിതാരയും. തനിക്ക് മകൻ സിനിമയിലേക്ക് വരുന്നതിനോട് താൽപര്യം ഉണ്ടെങ്കിലും മകന് ഇഷ്ടമില്ലെന്ന് അക്ഷയ് കുമാർ പറഞ്ഞു. ഫാഷൻ ഡിസൈനറാകാനാണ് മകന് താൽപര്യമെന്നും നടൻ കൂട്ടിച്ചേർത്തു. എ ബി പി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.

'ഞാൻ എൻ്റെ മകന് ഒരു അച്ഛൻ എന്നതിലുപരി സുഹൃത്താണ്. അവനിപ്പോൾ 23 വയസ്സായി. പഠനത്തിലാണിപ്പോൾ ശ്രദ്ധ. അവന് ദുശ്ശീലങ്ങളൊന്നുമില്ല. ചെയ്യുന്ന ഒരേയൊരു കാര്യം പഠനം മാത്രം. എൻ്റെ മകനായതുകൊണ്ട് പറയുകയല്ല, ദിവസം മുഴുവൻ പഠനത്തിനായാണ് അവൻ ചെലവഴിക്കുന്നത്. അക്കാര്യത്തിൽ അവൻ എന്നെക്കാൾ കൂടുതൽ അമ്മ ട്വിങ്കിളിനെപ്പോലെയാണ്. സിനിമയിലേക്ക് വരാൻ അവന് ആഗ്രഹവും താത്പര്യവുമില്ല, വരികയുമില്ല. എന്നോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്. കുടുംബത്തിൻ്റെ ഫിലിം പ്രൊഡക്ഷൻ ബിസിനസിനെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു. പക്ഷേ അവനതിലും താൽപ്പര്യമില്ല. ഞാനതിനെ അഭിനന്ദിക്കുന്നു.

ഒരു ഡിസൈനറാകാനാണ് അവനാഗ്രഹം, ഫാഷൻ പഠിക്കുകയാണിപ്പോൾ, ആ ലോകത്ത് ആരവ് സന്തോഷവാനാണ്. അവൻ സിനിമയിൽ വരുന്നതും ഞങ്ങളുടെ പ്രൊഡക്ഷൻ ബിസിനസ്സിന്റെ ഭാഗമാകുന്നതും എനിക്കിഷ്ടമാണ്. പക്ഷേ താൽപ്പര്യമില്ലെങ്കിൽ, അവൻ തിരഞ്ഞെടുക്കുന്നതെന്താണോ അതിൽ ഞാൻ സന്തുഷ്ടനാണ്,' അക്ഷയ് കുമാർ പറഞ്ഞു.

Content Highlights: Akshay Kumar says his son is unlikely to enter films

dot image
To advertise here,contact us
dot image