'മന്നത്തിലെ സിസിടിവി വിഷ്വലുകൾ അവൻ യൂട്യൂബിൽ ഇടുമോ?'; ട്രെയ്‌ലർ ലോഞ്ചിൽ ചിരി പടർത്തി ഷാരൂഖ് ഖാൻ

ബോളിവുഡിനെ ട്രോളുന്ന തരത്തിൽ സറ്റയര്‍, സ്പൂഫ് എലെമെന്റും സീരിസിൽ ഉണ്ടാകുമെന്നും ടീസർ ഉറപ്പുനൽകുന്നുണ്ട്

dot image

ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകനായ ആര്യൻ ഖാൻ ആദ്യമായി സംവിധാനം ചെയ്യുന്ന സീരീസ് ആണ് ബാഡ്‌സ് ഓഫ് ബോളിവുഡ് (The Ba***ds Of Bollywood). സീരിസിന്റെ ട്രെയ്‌ലർ ഇന്ന് പുറത്തുവിട്ടു. ബോളിവുഡ് ഇൻഡസ്ട്രിയെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ സീരീസ് ഒരു പക്കാ മാസ്സ് സ്വഭാവത്തിൽ ആണ് ഒരുങ്ങുന്നതെന്നാണ് സൂചന. ഇപ്പോഴിതാ ട്രെയ്‌ലർ ലോഞ്ചിൽ സീരിസിനെക്കുറിച്ച് ഷാരൂഖ് ഖാൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.

ബോളിവുഡിനെക്കുറിച്ച് വളരെ റോ ആയ ഒരു ഷോ ചെയ്യാൻ പോകുകയാണെന്ന് ആര്യൻ തന്നോട് പറഞ്ഞപ്പോൾ മന്നത്തിലെ സിസിടിവി വിഷ്വലുകൾ അവൻ യൂട്യൂബിൽ ഇടുമോ എന്നാണ് കരുതിയതെന്നും നടൻ തമാശരൂപേണ പറഞ്ഞു. 'ആര്യൻ വന്ന് ആദ്യം എന്നോട് ബോളിവുഡിനെക്കുറിച്ച് വളരെ റോ ആയ ഒരു ഷോ ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ മന്നത്തിലെ സിസിടിവി വിഷ്വലുകൾ യൂട്യൂബിൽ ഇടുമോ എന്നാണ് കരുതിയത്. ഷോയുടെ ടോൺ മനസിലാക്കാൻ എനിക്ക് കുറച്ചധികം ടൈം വേണ്ടിവന്നു. പക്ഷെ എനിക്ക് അത് മനസിലായതിന് ശേഷം വളരെ സന്തോഷം തോന്നി', ഷാരൂഖിന്റെ വാക്കുകൾ.

കിംഗ് എന്ന സിനിമയുടെ ഷൂട്ടിനിടെ പരിക്ക് പറ്റിയ ഷാരൂഖ് ഇപ്പോൾ വിശ്രമത്തിലാണ്. 'പരിക്ക് പൂർണമായും ഭേദമാകാൻ ഇനിയും ഒരു മാസം കൂടി വേണ്ടിവരും. പക്ഷെ നാഷണൽ അവാർഡ് എടുത്ത് ഉയർത്താൻ എനിക്ക് എന്റെ ഈ ഒരു കൈ തന്നെ ധാരാളം. ഞാൻ എല്ലാ കാര്യവും എന്റെ ഒറ്റകൈ കൊണ്ട് തന്നെയാണ് ചെയ്യുന്നത്. പക്ഷെ നിങ്ങളുടെ സ്നേഹം സ്വീകരിക്കാൻ വേണ്ടി മാത്രമാണ് എനിക്ക് രണ്ട് കയ്യും വേണ്ടത്', ഷാരൂഖ് കൂട്ടിച്ചേർത്തു.

ബോളിവുഡിനെ ട്രോളുന്ന തരത്തിൽ സറ്റയര്‍, സ്പൂഫ് എലെമെന്റും സീരിസിൽ ഉണ്ടാകുമെന്നും ടീസർ ഉറപ്പുനൽകുന്നുണ്ട്. ഷാരൂഖ് ഖാന്റെ വോയിസ് ഓവറിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. കിൽ എന്ന സിനിമയിലൂടെ ശ്രദ്ധയാകർഷിച്ച ലക്ഷ്യ ആണ് സീരിസിൽ പ്രധാന കഥാപാത്രമായി എത്തുന്നത്. സഹേർ ബംബ ആണ് നായിക. ബോബി ഡിയോൾ, മനോജ് പഹ്വ, മോന സിംഗ്, മനീഷ് ചൗധരി, രാഘവ് ജുയൽ, അന്യ സിംഗ്, വിജയന്ത് കോലി, ഗൗതമി കപൂർ എന്നിവരും സീരിസിന്റെ ഭാഗമാണ്. നിരവധി ബോളിവുഡ് സൂപ്പർതാരങ്ങളും സീരിസിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. രൺബീർ കപൂർ, സൽമാൻ ഖാൻ, രൺവീർ സിംഗ്, ഷാരൂഖ് ഖാൻ എന്നിവരാണ് ഷോയിൽ കാമിയോ റോളിൽ എത്തുന്നത്.

Content Highlights: Shahrukh Khan funny speech goes viral

dot image
To advertise here,contact us
dot image