അങ്ങനെ 'പരം സുന്ദരി'യെ മിൽമയും ട്രോളി, ചിരിപ്പിച്ച് തേക്കപ്പെട്ട സുന്ദരി 'ബട്ടർ' പോസ്റ്റ്

മലബാർ മിൽമ എന്ന പേജിലാണ് പരം സുന്ദരിയെ ട്രോളി കൊണ്ടുള്ള പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

dot image

സിദ്ധാർഥ് മൽഹോത്ര, ജാൻവി കപൂർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തുഷാർ ജലോട്ട സംവിധാനം ചെയ്യുന്ന സിനിമയാണ് 'പരം സുന്ദരി'.കേരളം സ്റ്റോറിയിലെ ശാലിനി ഉണ്ണികൃഷ്ണന് ശേഷം ട്രോളുകളിൽ ട്രെൻഡിങ് ആയി മാറുകയാണ് പരം സുന്ദരിയിലെ ജാൻവി കപൂറിന്റെ കഥാപാത്രം 'ദേഖപെട്ട സുന്ദരി'. ജാൻവിയുടെ മലയാളത്തിനാണ് കൂടുതലും ട്രോളുകൾ ലഭിച്ചിരുന്നത്. ഇപ്പോഴിതാ മിൽമയും പരം സുന്ദരിയെ ട്രോളിയിരിക്കുകയാണ്.

മലബാർ മിൽമ എന്ന പേജിലാണ് പരം സുന്ദരിയെ ട്രോളി കൊണ്ടുള്ള പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. തേക്കപ്പെട്ട സുന്ദരി 'ബട്ടർ' എന്നാണ് മിൽമയുടെ ബട്ടർ പരസ്യത്തിന്റെ പോസ്റ്റർ. ഇതിന് മുന്നേയും മിൽമ ട്രെൻഡിനൊപ്പം സഞ്ചരിച്ചിട്ടുണ്ട്. മിൽമയുടെ പോസ്റ്റുകൾ എല്ലാം ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ചിത്രത്തിൽ സിദ്ധാർഥ് നോർത്ത് ഇന്ത്യനായും ജാൻവി മലയാളിയുമായിട്ടാണ് എത്തുന്നത്. പരം എന്ന കഥാപാത്രമായി സിദ്ധാർഥ് എത്തുമ്പോൾ സുന്ദരി ആയിട്ടാണ് ജാൻവി എത്തുന്നത്. ചിത്രം ആഗസ്റ്റ് 29 ന് തിയേറ്ററിലെത്തും. കേരളത്തിലായിരുന്നു സിനിമയുടെ ഭൂരിഭാഗം ഷൂട്ടും നടന്നത്. കേരളത്തിലെ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള സിദ്ധാർത്ഥിന്റെയും ജാൻവിയുടെയും ചിത്രങ്ങൾ നേരത്തെ വൈറലായിരുന്നു. മഡോക്ക് ഫിലിംസിന്റെ ബാനറിൽ ദിനേശ് വിജൻ ആണ് ചിത്രം നിർമിക്കുന്നത്. ആർഷ് വോറ, ഗ്വാർവ മിശ്ര എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത് സച്ചിൻ ജിഗർ ആണ്.

Content Highlights:  Milma trolls Param Sundari

dot image
To advertise here,contact us
dot image