
കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ ബസിലുണ്ടായിരുന്ന 20 പേർക്ക് പരിക്കേറ്റു. കോഴിക്കോട് എളേറ്റിൽ വട്ടോളി പാലങ്ങാട് വെച്ച് ഇന്ന് വൈകിട്ടോടെയാണ് അപകടം നടന്നത്. എളേറ്റിൽ വട്ടോളിയിൽ നിന്നും നരിക്കുനിയിലേക്ക് പോകുന്ന ബുസ്താന ബസ് ആണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളടക്കമാണ് ബസിലുണ്ടായിരുന്നത്. ഫയർഫോഴ്സും നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Content Highlight : Private bus overturns in Kozhikode; several injured