
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുംബൈയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മഴക്കെടുതിയും ജനങ്ങളുടെ ദുരിതവുമെല്ലാം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് മുംബൈയിലെ വെള്ളക്കെട്ടുകള്‍ക്കിടയില്‍ നിന്നുള്ള രസകരമായ ഒരു വീഡിയോ വൈറലാവുന്നത്. വെള്ളപ്പൊക്കത്തില്‍ മുങ്ങിയ തെരുവില്‍ നിന്നുള്ള ഒരു സ്‌പൈഡര്‍മാന്‍റെ വീഡിയോയാണ് അത്. മുംബൈ നഗരത്തെയും താമസക്കാരെയും രക്ഷിക്കാനെത്തുന്ന സ്‌പൈഡര്‍മാന് സോഷ്യല്‍ മീഡിയയില്‍ ആരാധകരും ഏറെയാണ്.
78 ലക്ഷം ഫോളോവേഴ്‌സുള്ള 'മുംബൈയിലെ സ്‌പൈഡര്‍മാന്‍' എന്നറിയിപ്പെടുന്ന സോഷ്യല്‍ മീഡിയ കോണ്‍ഡൻ്റ് ക്രിയേറ്ററാണ് വീഡിയോയിക്ക് പിന്നില്‍.
സ്‌പൈഡര്‍മാന്റെ പൂര്‍ണ വേഷവിധാനത്തില്‍ എത്തിയ ഇയാളുടെ കൈയ്യില്‍ ഒരു ടോയ്‌ലെറ്റ് ബ്രെഷും കാണാം. 'വെള്ളം കൊണ്ട് നിറഞ്ഞ ഈ നഗരം എനിക്ക് വേഗം വൃത്തിയാക്കേണ്ടതുണ്ട്' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വെള്ളക്കെട്ടിന് നടുവില്‍ നിന്ന് വെറുമൊരു ചെറിയ ടോയ്‌ലെറ്റ് ബ്രെഷ് കൊണ്ട് നഗരത്തിലെ വെള്ളം നീക്കാൻ ശ്രമിക്കുന്ന സ്പൈഡർമാനെ കാണുമ്പോൾ അത് കാണിക്കള്‍ക്കിടയില്‍ ഒരേ സമയം ചിരിയും ചിന്തയും ഉണര്‍ത്തുന്നതാണ്.
'മിഷന്‍ ഇംപോസിബിള്‍', 'സ്‌പൈഡി. മുഴുവന്‍ മുംബൈയും ഇപ്പോള്‍ നിങ്ങളെ ആശ്രയിച്ചിരിക്കുന്നു, ദയവായി ഞങ്ങളെ രക്ഷിക്കൂ, 'സ്‌പൈഡര്‍മാന്‍ മഴയില്‍ കഷ്ടപ്പെടുന്നു' എന്നിങ്ങനെ രസകരമായ കമന്റുകളാണ് വീഡിയോയിക്ക് താഴെ കാണാന്‍ സാധിക്കുന്നത്.
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ മുംബൈയില്‍ കനത്ത മഴയും വെള്ളക്കെട്ടുമാണ് അനുഭവപ്പെട്ടത്. കനത്ത മഴയില്‍ നടൻ അമിതാഭ് ബച്ചന്റെ പ്രശസ്തമായ ജുഹുവിലെ ബംഗ്ലാവായ പ്രതീക്ഷയും വെള്ളക്കെട്ടിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ മോണോ റെയിൽ ട്രെയിൻ ഉൾപ്പടെ തകരാറിലായിരുന്നു. മുംബൈ മൈസൂര്‍ കോളനി സ്‌റ്റേഷന് സമീപത്തായിരുന്നു സംഭവം. 400ലധികം യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ട്രെയിനാണ് കനത്ത മഴയിൽ തകരാറിലായിരുന്നത്.
Content Highlights- Spider-Man uses toilet breaks to save Mumbai from rain; audience calls it 'Mission Impossible'