
കൊച്ചി: യുവനേതാവിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്ന അഭിനേത്രിയും മാധ്യമ പ്രവർത്തകയുമായ റിനി ആൻ ജോർജിൻ്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ഡോ പി സരിൻ. ആരാണയാൾ എന്നതിനുമപ്പുറം ഒരു പെൺകുട്ടി ഏറ്റുവാങ്ങേണ്ടി വന്ന ദുരനുഭവങ്ങളാണ് ഇതൊക്കെ എന്നതാണ് ആദ്യമായി നമ്മളോരോരുത്തരേയും ചൊടിപ്പിക്കേണ്ടതെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സരിൻ ചൂണ്ടിക്കാണിച്ചു. 'അയാളിനി ആരു തന്നെയായാലും, അതിനൊക്കെ ഒത്താശ ചെയ്തവരും കൂട്ടു നിന്നവരും മൗനം പാലിച്ചവരും ആരൊക്കെയാണെന്നും എന്തിനുവേണ്ടിയായിരിക്കും എന്നുമൊക്കെ ആലോചിക്കുമ്പോഴാണ് കൂടുതൽ ചൊടിപ്പുണ്ടാകുന്ന'തെന്നും സരിൻ കൂട്ടിച്ചേർത്തു. ആ തെമ്മാടി പാർട്ടിയിൽ ഇതല്ല ഇതിനപ്പുറവും നടക്കുമെന്നാണ് കേരള സമൂഹം വിലയിരുത്തേണ്ടതെന്നും സരിൻ കുറിച്ചു.
യുവ രാഷ്ട്രീയ നേതാവിനെതിരെ വെളിപ്പെടുത്തലുമായി യുവ മാധ്യമ പ്രവർത്തക നേരത്തെ രംഗത്ത് വന്നിരുന്നു. യുവ രാഷ്ട്രീയ നേതാവിൽ നിന്നും മോശം അനുഭവം ഉണ്ടായെന്നായിരുന്നു മാധ്യമ പ്രവർത്തകയും അഭിനേതാവുമായ റിനി ആൻ ജോർജിൻ്റെ വെളിപ്പെടുത്തൽ. അശ്ലീല സന്ദേശങ്ങളയച്ചെന്നും മോശം സമീപനം ഉണ്ടായെന്നുമാണ് വെളിപ്പെടുത്തൽ. നേതാവിനെ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ടത്. പരിചയപ്പെട്ട ഉടനെ തന്നെ മോശം പെരുമാറ്റം ഉണ്ടായി. ഫൈവ് സ്റ്റാർ ഹോട്ടലിൽ മുറിയെടുക്കാം വരണമെന്ന് യുവനേതാവ് ആവശ്യപ്പെട്ടെന്നും മാധ്യമ പ്രവർത്തക വെളിപ്പെടുത്തി. അപ്പോൾ തന്നെ പ്രതികരിച്ചുവെന്നും റിനി ആൻ ജോർജ് പറഞ്ഞു.
ഇതിന് ശേഷം കുറച്ച് നാളത്തേയ്ക്ക് കുഴപ്പമൊന്നും ഉണ്ടായില്ലെന്നും എന്നാൽ പിന്നീട് അശ്ലീല സന്ദേശം അയക്കുന്നത് തുടർന്നുമെന്നുമാണ് യുവമാധ്യമ പ്രവർത്തക വെളിപ്പെടുത്തിയത്. യുവനേതാവ് ഫൈവ് സ്റ്റാർ ഹോട്ടലിലേയ്ക്ക് ക്ഷണിച്ചെന്ന് യുവ മാധ്യമ പ്രവർത്തകയും അഭിനേത്രിയുമായ റിനി ആൻ ജോർജ് വെളിപ്പെടുത്തി. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടതിന് പിന്നാലെയാണ് യുവനേതാവിൽ നിന്ന് മോശം അനുഭവം ഉണ്ടായതെന്നാണ് വെളിപ്പെടുത്തൽ. 'ഫൈവ് സ്റ്റാർ ഹോട്ടലിൽ റൂം എടുക്കാം, വരണമെന്ന് പറഞ്ഞു എന്നായിരുന്നു റിനിയുടെ വെളിപ്പെടുത്തൽ.
ഈ വ്യക്തിക്കെതിരെ പാർട്ടിക്കുള്ളിൽ തന്നെ പ്രശ്‌നങ്ങളുണ്ടെന്നും പ്രസ്ഥാനത്തിലുള്ള നേതാക്കന്മാരുടെ ഭാര്യമാർക്കും പെൺമക്കൾക്കും വരെ ഇയാളിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും റിനി മാധ്യമങ്ങളോട് തുറന്നടിച്ചിരുന്നു. സ്വന്തം ഭാര്യയെയും പെൺമക്കളെയും സംരക്ഷിക്കാൻ കഴിയാത്ത രാഷ്ട്രീയക്കാർ ഏത് സ്ത്രീയെ സംരക്ഷിക്കും. റീൽസും മറ്റും കണ്ട് സ്ത്രീകളും ഇത്തരക്കാരെ വോട്ട് ചെയ്ത് ജയിപ്പിക്കുകയാണ്. വിഷയം ഉന്നയിച്ചപ്പോൾ കൂടെയുണ്ടാകുമെന്നാണ് ചില നേതാക്കളെങ്കിലും പറഞ്ഞത്. പരാതി പറഞ്ഞിട്ടും നീക്കുപോക്കുകളുണ്ടായില്ല. പല സ്ത്രീകൾക്കും വീണ്ടും ദുരനുഭവം ഉണ്ടായി. അതിനാൽ ഇനിയും മൗനം പാലിക്കുന്നത് ശരിയല്ലെന്ന് തോന്നിയെന്ന് റിനി പറയുന്നു.
Content Highlights: more will happen in that rogue party Dr. P Sarin on the revelation against the youth leader