അടുത്ത ട്രെൻഡിങ് ഗാനവുമായി ജേക്സ് ബിജോയ്; 'ലോക'യിലെ പ്രൊമോ സോങ് പുറത്ത്

‘ലോക‘ എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ’ചന്ദ്ര’

dot image

ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യത്തെ ലേഡി സൂപ്പർഹീറോ സിനിമയായ ‘ലോക‘യുടെ പ്രൊമോ സോങ് പുറത്ത് വിട്ടു. ബോളിവുഡ് സംഗീത ലോകത്തെ പ്രമുഖ ഗായികമാർ ആദ്യമായി മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകത കൂടി ഈ ഗാനത്തിനുണ്ട്. ബോളിവുഡ് സിനിമ, പഞ്ചാബി ഫോക്ക്, സൂഫി ഗാനങ്ങൾ എന്നിവ ആലപിച്ച് പ്രിയങ്കരിയായ നൂറൻ സിസ്റ്റർസിലെ ജ്യോതി നൂറനും, റെബിലെ (Reble) എന്നറിയപ്പെടുന്ന മേഘാലയൻ റാപ്പർ ദൈയാഫി ലമാരെ യും ചേർന്ന് ആണ് പ്രമോ ഗാനത്തിന് ജീവൻ നൽകിയിരിക്കുന്നു. മുഹ്സിൻ പരാരിയുടെ വരികൾക്ക് ജേക്സ് ബിജോയ്‌ ആണ് സംഗീതം നൽകിയിരിക്കുന്നത്.

എംടിവി സൗണ്ട് ട്രിപ്പിങ്, എംടിവി അൺപ്ലഗ്ഗ്ഡ്, കോക്ക് സ്റ്റുഡിയോ പരിപാടികളിലൂടെ ശ്രദ്ധ നേടിയ ജ്യോതി നൂറാൻ പിന്നീട് ഹൈവേ, സിംഗ് ഈസ് ബ്ലിംഗ്, തനു വെഡ്സ് മനു റിട്ടേൺസ്, സുൽത്താൻ, മിർസിയ, ദംഗൽ, ടൈഗർ സിന്ദ ഹേ, ലാൽ സിംഗ് ഛദ്ദ തുടങ്ങിയ നിരവധി ബോളിവുഡ് സിനിമകളിൽ ശ്രദ്ധേയ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. പുതിയ തലമുറയിലെ പെൺകുട്ടികളുടെ ശബ്ദം എന്നറിയപ്പെടുന്ന റെബിലെയും ആദ്യമായി മലയാളത്തിലേക്ക് എത്തിയപ്പോൾ ഒരു പുതിയ ഹിറ്റ്‌ സോങ് ആണ് മലയാളികൾക്ക് കിട്ടിയിരിക്കുന്നത്.

‘ലോക‘ എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ’ചന്ദ്ര’. ഈ മെഗാ ബഡ്ജറ്റ് ചിത്രത്തിന് കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. ‘ലോക’ വേൾഡിലെ സൂപ്പർഹീറോ കഥാപാത്രം ആയാണ് കല്ല്യാണി പ്രിയദർശൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. കല്ല്യാണി പ്രിയദർശന് പുറമെ നസ്ലെൻ, ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രം പോസ്റ്റർ റിലീസ് സമയത്ത് തന്നെ മലയാള സിനിമ ഇതുവരെ എക്സ്പീരിയൻസ് ചെയ്യാത്ത സിനിമാറ്റിക് അനുഭവം ഉറപ്പ് നൽകിയിരുന്നു.

ദുൽഖർ സൽമാന്റെ വേ ഫെയറർ മൂവീസ് ആണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ടീസർ റിലീസിന് പിന്നാലെ വലിയ പ്രേക്ഷക ശ്രദ്ധയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത് . തീയറ്ററിൽ ചിത്രത്തിനായി ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമപ്രേമികൾ. സിനിമയുടെ അണിയറയിൽ ഛായാഗ്രഹണം: നിമിഷ് രവി, എഡിറ്റർ: ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ സ്ക്രീൻപ്ലേ : ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ: ബംഗ്ലാൻ , കലാസംവിധായകൻ: ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ്: റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ: യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ: റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്.

Content Highlights: Lokah promo song out now

dot image
To advertise here,contact us
dot image