ഓഫ് സ്ക്രീനിലും എന്താ ഒരു അഴക്!, ന്യൂയോർക്കിനെ കയ്യിലെടുത്ത് വിജയ് ദേവരകൊണ്ടയും രശ്മികയും; വൈറലായി ചിത്രങ്ങൾ

ഗീത ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ സിനിമകളിലാണ് രശ്മികയും വിജയ്‌യും ഒന്നിച്ചഭിനയിച്ചത്

dot image

തെലുങ്ക് ഇൻഡസ്ട്രിയിലെ രണ്ട് സൂപ്പർതാരങ്ങളാണ് വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദാനയും. ഇരുവരും പ്രണയത്തിലാണെന്നുള്ള അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ ഒരു ഇവന്റിൽ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്.

ന്യൂയോർക്കിൽ ഇന്നലെ നടന്ന 43-ാമത് ഇൻഡിപെൻഡൻസ് ദിന ആഘോഷ ചടങ്ങിൽ വിജയ് ദേവരകൊണ്ടയും രശ്‌മികയുമായിരുന്നു മുഖ്യാതിഥികളായി എത്തിയത്. ഞായറാഴ്ച മാഡിസൺ അവന്യൂ റൂട്ടിലൂടെ നടന്ന പരേഡിൽ വിജയ്, രശ്മിക എന്നിവർ മറ്റ് വിശിഷ്ട വ്യക്തികൾക്കൊപ്പം ഗ്രാൻഡ് മാർഷൽമാരായി പരേഡിന് നേതൃത്വം നൽകി. വിജയ് ദേവരകൊണ്ട ബീജ് ഷർവാണി ധരിച്ചെത്തിയപ്പോൾ രശ്‌മിക ചുവന്ന ദുപ്പട്ടയും എംബ്രോയ്ഡറി ചെയ്ത സ്യൂട്ടും ആണ് ധരിച്ചിരുന്നത്. പരേഡ് കാണാനെത്തിയ ആളുകളെ ഇരുതാരങ്ങളും കൈവീശി കാണിക്കുന്നതും വീഡിയോയിൽ കാണാം. ഇരുവരും പരസ്പരം കൈകോർത്ത് പിടിച്ച് നടക്കുകയും ചിരിക്കുകയും ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്.

ഗീത ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ സിനിമകളിലാണ് രശ്മികയും വിജയ്‌യും ഒന്നിച്ചഭിനയിച്ചത്. രണ്ട് ചിത്രങ്ങളും വിജയങ്ങളായിരുന്നു. ഇതിൽ ഗീത ഗോവിന്ദം വിജയ്‌യുടെയും രശ്‌മികയുടെയും കരിയറിൽ വലിയ വഴിത്തിരിവുണ്ടാക്കിയ സിനിമയായിരുന്നു. ടാക്സിവാല, ശ്യാം സിംഗ റോയ് എന്നീ സിനിമകൾക്ക് ശേഷം രാഹുൽ സങ്കൃത്യൻ ഒരുക്കുന്ന അടുത്ത സിനിമയിൽ രശ്മികയും വിജയ്‌യും ഒരുമിച്ച് അഭിനയിക്കും എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. അതേസമയം, ഗൗതം തന്നൂരി സംവിധാനം ചെയ്ത കിങ്ഡം ആണ് അവസാനമായി തിയേറ്ററിൽ എത്തിയ വിജയ് ദേവരകൊണ്ട ചിത്രം. സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ച സിനിമ ആവറേജ് പ്രകടനമാണ് കാഴ്ചവെച്ചത്. 80 കോടിയോളമാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്നും നേടിയത്.

Content Highlights: Vijay deverakonda and rashmika pics goes viral

dot image
To advertise here,contact us
dot image