ആഴ്‌സണലിനെതിരെ കളിക്കാന്‍ ബെഞ്ചമിന്‍ ഷെഷ്‌കോ റെഡിയാണ്; സ്ഥിരീകരിച്ച് അമോറിം

ഓഗസ്റ്റ് 17 ഞായറാഴ്ചയാണ് പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡും ആഴ്‌സണലും നേര്‍ക്കുനേര്‍ വരുന്നത്

dot image

പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ ആഴ്‌സണലിനെതിരെ ബെഞ്ചമിന്‍ ഷെഷ്‌കോ ഇറങ്ങുമെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ച് റൂബന്‍ അമോറിം. ഓഗസ്റ്റ് 17 ഞായറാഴ്ചയാണ് യുണൈറ്റഡും ആഴ്‌സണലും നേര്‍ക്കുനേര്‍ വരുന്നത്. യുണൈറ്റഡിന്റെ ഏറ്റവും പുതിയ സൈനിങ്ങായ ഷെഷ്‌കോ ആഴ്‌സണലിനെതിരെ അരങ്ങേറ്റം കുറിക്കാനിറങ്ങുകയാണെന്നാണ് കോച്ച് സ്ഥിരീകരിച്ചത്.

കഴിഞ്ഞയാഴ്ചയാണ് സ്ലോവേനിയന്‍ സ്‌ട്രൈക്കറായ ഷെഷ്‌കോ യുണൈറ്റഡിലെത്തിയത്. 76.5 മില്യണ്‍ യൂറോയ്ക്കും 8.5 മില്യണ്‍ യൂറോയുടെ ബോണസിനും ആര്‍ബി ലീപ്‌സിഗില്‍ നിന്നാണ് 21-കാരന്‍ ഷെഷ്‌കോ ടീമിനൊപ്പം ചേര്‍ന്നത്. താരം ശാരീരികമായി പൂര്‍ണ്ണ സജ്ജനാണെന്ന് മാനേജര്‍ റൂബന്‍ അമോറിം സ്ഥിരീകരിച്ചു.

ഷെഷ്‌കോ ആദ്യ ഇലവനില്‍ ഉണ്ടാകുമോ എന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും താരം കളിക്കാന്‍ ഫിറ്റ് ആണെന്ന് അമോറിം മാധ്യമങ്ങളോട് പറഞ്ഞു. പരിക്കില്‍ നിന്ന് മോചിതനായ ഗോള്‍കീപ്പര്‍ ആന്ദ്രേ ഒനാനയും ആഴ്‌സണലിന് എതിരെ കളിക്കാന്‍ തയ്യാറാണ്. എന്നാല്‍ ഒനാന വല കാക്കാന്‍ ഇറങ്ങുമോ എന്ന് വ്യക്തമല്ല. അതേസമയം ലിസാന്‍ഡ്രോ മാര്‍ട്ടിനസ് ആഴ്‌സണലിന് എതിരെ കളിക്കാന്‍ ഉണ്ടാകില്ല.

Content Highlights: Manchester United's Benjamin Sesko ready to play vs Arsenal, Ruben Amorim confirms

dot image
To advertise here,contact us
dot image