മരച്ചില്ലയൊടിഞ്ഞ് വീണ് അമ്മയ്ക്ക് ദാരുണാന്ത്യം, കുഞ്ഞുമകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആശുപത്രിയിൽ എത്തിക്കുമ്പോഴും അവൾ ശ്വസിക്കുന്നുണ്ടായിരുന്നു, പക്ഷേ രക്ഷിക്കാൻ സാധിച്ചില്ല

dot image

ഇംഗ്ലണ്ടിലെ ലാൻകഷിലുള്ള വിറ്റൺ കൗണ്ടി പാർക്കിൽ നടന്ന ദാരുണമായ സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ സംസാരവിഷമായിരിക്കുന്നത്. മക്കൾക്കും ഭർത്താവിനുമൊപ്പം കുറച്ച് സമയം ചിലവഴിക്കാൻ പാർക്കില്‍ എത്തിയതായിരുന്നു 32കാരിയായ മാദിയ കൗസർ. അഞ്ച് വയസുകാരി മകളെ പുഷ്‌ചെയറിലിരുത്തി, അതും തള്ളി നടക്കുകയായിരുന്നു മാദിയ. പിറകിൽ ഒമ്പത് വയസുകാരൻ മകനും ഭർത്താവും ഉണ്ടായിരുന്നു. അപ്രതീക്ഷിതമായാണ് സമീപമുണ്ടായിരുന്ന മരത്തിന്റെ ചില്ല ഒടിഞ്ഞുവീണത്. മകൾക്ക് അപകടമുണ്ടാകുമെന്ന് മനസിലാക്കി മാദിയ കുട്ടിയെ തള്ളിനീക്കിയതിന് പിന്നാലെ ഭീമൻ മരച്ചില്ല പതിച്ചത് അവരുടെ ശരീരത്തിലേക്കാണ്.

മകനൊപ്പം ഫുട്‌ബോൾ കളിക്കുകയായിരുന്നു മാദിയയുടെ ഭർത്താവ് വസിം ഖാൻ, ഇടയ്ക്ക് പന്ത് ഉരുണ്ട് അകലേക്ക് പോയപ്പോൾ കുട്ടിക്കൊപ്പം മറുവശത്തേക്ക് നടന്നു. അതിനിടയിലാണ് മരച്ചില്ല ഒടിഞ്ഞ് വീണത്. ശബ്ദം കേട്ട് ഓടി എത്തുമ്പോഴേക്കും കൂറ്റൻ മരച്ചില്ല വീണ് അവശയായ നിലയിലായിരുന്നു തന്റെ ഭാര്യയെന്ന് വസിം പറയുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴും അവൾ ശ്വസിക്കുന്നുണ്ടായിരുന്നു. പക്ഷേ അവളെ രക്ഷിക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം പറയുന്നു.

സ്‌നാപ്പ്ചാറ്റിൽ അവസാനം മാദിയ അപ്പ്‌ലോഡ് ചെയ്ത ചിത്രം ഒരു മരത്തിന്റേതായിരുന്നു. പാർക്കിൽ നിന്നും ഇറങ്ങാൻ പോകുമ്പോഴാണ് ആ ചിത്രം പോസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നാലെ അധികൃതർ സമീപത്തുള്ള മരങ്ങളുടെ ചില്ലകളെല്ലാം വെട്ടിയൊതുക്കിയിട്ടുണ്ട്.

Content Highlights: Mother of two died after huge tree branch fell on her

dot image
To advertise here,contact us
dot image