
ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന 'കൂലി' കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ്. സിനിമയുടെ ട്രെയ്ലർ കഴിഞ്ഞ ദിവസമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. മികച്ച വരവേൽപ്പായിരുന്നു ലഭിച്ചിരുന്നത്. തമിഴ്നാട്ടിലെ പോലെ തന്നെ തമിഴ് സിനിമയ്ക്ക് കേളത്തിലും വലിയ ഹൈപ്പ് ഉണ്ടാകാറുണ്ട്. തലൈവരുടെ കൂലിയെ കൊണ്ടാടാൻ കാത്തിരിക്കുകയാണ് കേരളത്തിലെ രജനി- ലോകേഷ് ആരാധകർ. ഇപ്പോഴിതാ സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് അപ്ഡേറ്റാണ് പുറത്ത് വന്നിരിക്കുന്നത്.
നാളെ രാവിലെ 10 : 30 യ്ക്ക് സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കും. കേരളത്തിൽ സിനിമ എത്തിക്കുന്നത് എച്ച് എം അസോസിയേറ്റ്സ് ആണ്. ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ ആയതിനാൽ തന്നെ ബുക്കിംഗ് ആപ്പുകൾ ഹാഗ് ആകും വിധം ടിക്കറ്റുകൾ വിറ്റുപോകുമെന്നാണ് റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമയുടെ യുകെ പ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. നിലവിൽ യുകെ ബോക്സ് ഓഫീസിൽ നിന്ന് ഇരുപതിനായിരത്തിലധികം ടിക്കറ്റുകൾ ആണ് കൂലി വിറ്റിരിക്കുന്നത്. നോർത്ത് അമേരിക്ക, ഓസ്ട്രേലിയ, യു കെ എന്നിവടങ്ങളിൽ റെക്കോർഡ് ടിക്കറ്റ് വിൽപ്പനയാണ് സിനിമയ്ക്ക് ഉണ്ടാകുന്നത്. റിലീസിന് ഇനിയും ഒരാഴ്ച ബാക്കി നിൽക്കെ ചിത്രം നിലവിലെ റെക്കോർഡുകൾ എല്ലാം തകർത്തെറിയും എന്നാണ് പ്രതീക്ഷ. ഓവർസീസ് മാർക്കറ്റിലും സിനിമയ്ക്ക് വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുന്നുണ്ട്.
#Coolie Kerala advance booking will open tomorrow at 10.30 AM.
— Southwood (@Southwoodoffl) August 7, 2025
FDFS starts from 6AM
HM Associates Release pic.twitter.com/3FCN6WIgnF
ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. സിനിമയുടെ ഓരോ അപ്ഡേറ്റിനും ആരാധകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കൂലിയുടെ ഡബ്ബിങ് കഴിഞ്ഞ ശേഷം രജനികാന്ത് തന്നെ കെട്ടിപ്പിടിച്ചെന്നും മണിരത്‌നം ചിത്രം 'ദളപതി' സിനിമ കണ്ട പോലെ തോന്നിയെന്നും പറഞ്ഞതായി ലോകേഷ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നേരത്തെ ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമീർ ഖാൻ എത്തുന്നുണ്ട്. ദഹാ എന്നാണ് സിനിമയിലെ ആമിർ ഖാന്റെ കഥാപാത്രത്തിന്റെ പേര്.
ആമിർ ഖാൻ രജിനികാന്തിനൊപ്പം സ്ക്രീൻ ഷെയർ ചെയ്യുന്നുണ്ടെന്നും ആക്ഷൻ സീനുകൾ ഉൾപ്പെടെയുള്ള രംഗങ്ങൾ നടനായി ലോകേഷ് കനകരാജ് ഒരുക്കിവെച്ചിട്ടുണ്ടെന്നാണ് വിവരം. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.
Content Highlights: coolie advance booking open tommorrow