
സമീപ കാലത്തതായി ഹിറ്റുകൾ വാരിക്കൂട്ടുകയാണ് ദുല്‍ഖര്‍ സല്‍മാൻ. ഇപ്പോഴിതാ അടുത്ത ഹിറ്റിലേക്കുള്ള നടന്റെ പുത്തൻ പാൻ ഇന്ത്യൻ ചിത്രത്തിന് തുടക്കമായി. നവാഗതനായ രവി നീലക്കുഡിത സംവിധാനം ചെയ്യുന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണം ഹൈദരാബാദില്‍ ആരംഭിച്ചു. തെലുങ്കിന് പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും എത്തുന്ന സിനിമയുടെ നിര്‍മ്മാണം എസ്എല്‍വി സിനിമാസിന്‍റെ ബാനറില്‍ സുധാകര്‍ ചെറുകുറിയാണ്. എന്നെതയും പോലെ ഈ സിനിമയുടെ പ്രഖ്യാപനവും ആരാധകർക്ക് ആവേശം നൽകിയിട്ടുണ്ട്.
ദുല്‍ഖറിന്‍റെ കരിയറിലെ 41-ാം ചിത്രമാണിത്. ഡിക്യു 41 എന്നാണ് സിനിമയ്ക്ക് താത്കാലികമായി നൽകിയിരിക്കുന്ന പേര്. കാലികമായ ഒരു പ്രണയകഥ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. തെലുങ്ക് താരം നാനിയാണ് ചടങ്ങില്‍ ഫസ്റ്റ് ക്ലാപ്പ് നല്‍കിയത്. സംവിധായകരായ ബുച്ചി ബാബു സനയും ശ്രീകാന്ത് ഒഡേലയും ചടങ്ങിന് എത്തിയിരുന്നു.
The much awaited #DQ41 - a heartwarming contemporary love story - launched grandly with a pooja ceremony ✨❤️🔥
— SLV Cinemas (@SLVCinemasOffl) August 4, 2025
Natural Star @NameisNani gave the clap & blockbuster directors @odela_srikanth & @BuchiBabuSana graced the event to bless the team.
Starring @dulQuer 🌹
Directed by… pic.twitter.com/8w0BihMnxm
ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. ലക്കി ഭാസ്കറിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന് സിനിയമം എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. അനയ് ഗോസ്വാമിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. കൊല്ല അവിനാഷ് ആണ് ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. ഗുണ്ണം സന്ദീപ്. രമ്യ ഗുണ്ണം, നാനി എന്നിവരാണ് തിരക്കഥ കൈമാറിക്കൊണ്ട് സിനിമയുടെ ചിത്രീകരണത്തിന് തുടക്കമിട്ടത്.
എസ്എല്‍വി സിനിമാസിന്‍റെ നിര്‍മ്മാണത്തില്‍ എത്തുന്ന പത്താമത്തെ ചിത്രവുമാണ് ഇത്. സിനിമയെക്കുതിരച്ചുള്ള മറ്റു വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. അപ്ഡേഷനുകൾ വൈകാതെ എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
അതേസമയം 'കാന്ത' ആണ് ദുല്‍ഖര്‍ സല്‍മാന്‍റേതായി റിലീസിനൊരുങ്ങുന്ന തമിഴ് ചിത്രം. തമിഴ് സിനിമയിലെ ആദ്യ സൂപ്പര്‍സ്‌റ്റാറായി അറിയപ്പെടുന്ന എംകെ ത്യാഗരാജ ഭാഗവതരുടെ ജീവിതത്തെ ആസ്‌പദമാക്കി സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാന്ത'. ചിത്രത്തില്‍ ത്യാഗരാജ ഭാഗവതരായാണ് ദുല്‍ഖര്‍ പ്രത്യക്ഷപ്പെടുന്നത്. തെലുങ്ക് താരം റാണ ദഗുബാട്ടി സഹനിര്‍മ്മാതാവാകുന്ന ചിത്രമാണ് ഇത്.
തെലുങ്കില്‍ നിന്ന് മറ്റൊരു ചിത്രവും ദുല്‍ഖറിന്‍റേതായി പുറത്തെത്താനുണ്ട്. പവന്‍ സഡിനേനി സംവിധാനം ചെയ്യുന്ന ആകാശം ലോ ഒക താരയാണ് അത്. ആര്‍ഡിഎക്സ് സംവിധായകന്‍ നഹാസ് ഹിദായത്തിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മലയാള ചിത്രം ഐ ആം ഗെയിമും ദുല്‍ഖറിന്‍റെ അപ്കമിംഗ് ഫിലിമോഗ്രഫിയില്‍ ഉണ്ട്.
Content Highlights: Fans also celebrated the announcement of Dulquer's new romantic film