ആ ഹിറ്റ് കോമ്പോ വീണ്ടും!, റൊമാന്റിക് ഗാനവുമായി ധനുഷും നിത്യ മേനനും; 'ഇഡ്‌ലി കടൈ'യിലെ ആദ്യ ഗാനം പുറത്ത്

ഒരു റൊമാന്റിക് ഗാനമായിട്ടാണ് 'എന്ന സുഖം' ഒരുക്കിയിരിക്കുന്നത്

dot image

നടൻ ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇഡ്‌ലി കടൈ. ധനുഷ് തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നതും. ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിൽ പുറത്തിറങ്ങുന്ന സിനിമയിൽ നിത്യ മേനനും രാജ്‌കിരണും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയിലെ ആദ്യത്തെ ഗാനം പുറത്തിറങ്ങി.

'എന്ന സുഖം' എന്നാരംഭിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ധനുഷും ശ്വേതാ മോഹനും ചേർന്നാണ്. ധനുഷ് വരികൾ എഴുതിയിരിക്കുന്ന ഗാനത്തിന് ജിവി പ്രകാശ് കുമാർ ആണ് സംഗീതം നൽകിയിരിക്കുന്നത്. ഒരു റൊമാന്റിക് ഗാനമായിട്ടാണ് 'എന്ന സുഖം' ഒരുക്കിയിരിക്കുന്നത്. ചിത്രം ഒക്ടോബർ ഒന്നിന് പുറത്തിറങ്ങും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ അണിയറപ്രവർത്തകർ നേരത്തെ പുറത്തിറക്കിയിരുന്നു. വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് ഇരു കയ്യിലും ചില സാധനങ്ങളുമായി നില്‍ക്കുന്ന ധനുഷാണ് ഫസ്റ്റ് ലുക്കില്‍ ഉള്ളത്. ധനുഷ് ചെറുപ്പം ലുക്കിലെത്തുന്ന മറ്റൊരു പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. ഇതില്‍ രാജ് കിരണിന്റെ കഥാപാത്രത്തെയും കാണാം.

ചിത്രത്തിൽ അരുൺ വിജയ്‍യും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒരു ബോക്സറുടെ വേഷത്തിലാണ് അരുൺ വിജയ് എത്തുന്നതെന്നാണ് നേരത്തെ പുറത്തുവന്ന പോസ്റ്റർ സൂചിപ്പിക്കുന്നത്. ധനുഷിന്റെ കരിയറിലെ 52 -ാം ചിത്രവും നാലാമത്തെ സംവിധാന സംരംഭവുമാണ് ഇഡ്‌ലി കടൈ. പാ പാണ്ടി, രായന്‍, നിലാവ്ക്ക് എന്‍ മേല്‍ എന്നടി കോപം എന്നീ ചിത്രങ്ങളാണ് നേരത്തെ ധനുഷ് സംവിധാനം ചെയ്തത്. ഡൗണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ ആകാശ് ഭാസ്‌കരനും ധനുഷും ചേര്‍ന്നാണ് 'ഇഡ്‌ലി കടൈ' നിര്‍മിക്കുന്നത്. ഡൗണ്‍ പിക്ചേഴ്സിന്റെ ആദ്യ നിര്‍മാണസംരംഭം കൂടിയാണ് ചിത്രം. ജി വി പ്രകാശ് കുമാറാണ് സംഗീതം.

Content Highlights: Idly kadai new song out now

dot image
To advertise here,contact us
dot image