ലക്കി ഭാസ്കറിന് ശേഷം മറ്റൊരു മികച്ച ദുൽഖർ സിനിമയാകുമോ 'ആകാശംലോ ഒക താര'; ടീസർ നാളെ പുറത്തിറങ്ങും

തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ സിനിമ പുറത്തിറങ്ങും

dot image

ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായി എത്തുന്ന തെലുങ്ക് സിനിമയാണ് 'ആകാശംലോ ഒക താര'. ഒരു ഡ്രാമ ഴോണറിൽ ഒരുങ്ങുന്ന സിനിമയുടെ ടീസർ നാളെ പുറത്തിറങ്ങും. നടൻ ദുൽഖറിന്റെ പിറന്നാൾ പ്രമാണിച്ചാണ് ടീസർ പുറത്തുവിടുന്നത്. വൈകുന്നേരം 6 മണിക്കാണ് ടീസർ റിലീസ് ചെയ്യുന്നത്.

പവൻ സദിനേനി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗീത ആർട്സ്, സ്വപ്ന സിനിമ എന്നീ ബാനറുകളാണ് ചിത്രം നിർമിക്കുന്നത്. 'ടാക്സിവാല', 'ഡിയർ കോംമ്രേഡ്' എന്നീ സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ച സുജിത് സാരംഗ് ആണ് ഈ സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുക. ജിവി പ്രകാശ് കുമാർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ സിനിമ പുറത്തിറങ്ങും. ചിത്രം ദുൽഖറിന്റെ കരിയറിലെ ഒരു നാഴികക്കല്ലായി മാറുമെന്നാണ് ഇൻഡസ്ട്രിയിൽ സംസാരം.

അതേസമയം, ദുൽഖറിന്റെ മറ്റൊരു പാൻ ഇന്ത്യൻ ചിത്രമായ കാന്തയുടെ ടീസറും നാളെ പുറത്തിറങ്ങുന്നുണ്ട്. തമിഴ് സിനിമയിലെ ആദ്യ സൂപ്പര്‍സ്റ്റാറായി അറിയപ്പെടുന്ന എം കെ ത്യാഗരാജ ഭാഗവതരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് കാന്ത ഒരുങ്ങുന്നത്. ത്യാഗരാജ ഭാഗവതരായാണ് ദുല്‍ഖര്‍ എത്തുന്നത്. നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് ടീസർ പുറത്തുവരുന്നത്.സെൽവമണി സെൽവരാജ് ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് . ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ഈ ബഹുഭാഷാ ചിത്രം നിർമ്മിക്കുന്നത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. 'ദ ഹണ്ട് ഫോർ വീരപ്പൻ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് സെൽവമണി സെൽവരാജ്.

Content Highlights: Dulquer film Aakasam Lo Oka Tara teaser out now

dot image
To advertise here,contact us
dot image