'ഒരു കിടിലൻ ഫാമിലി മൂവി.. ധീരൻ അടിപൊളിയാണ്', ആദ്യ ഷോയ്ക്ക് പിന്നാലെ മികച്ച പ്രതികരണവുമായി ദേവദത്ത് ഷാജി ചിത്രം

സിനിമയിലെ അഭിനേതാക്കളുടെ പ്രകടനത്തിനും പശ്ചാത്തലസംഗീതത്തിനും വലിയ കൈയ്യടി ലഭിക്കുന്നുണ്ട്.

dot image

ചിരിയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലിടം പിടിച്ച 'ജാൻ എ മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന "ധീരൻ" സിനിമ തിയേറ്ററിൽ എത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് സിനിമ ആദ്യ ഷോയ്ക്ക് ശേഷം നേടുന്നത്.

സിനിമയിലെ അഭിനേതാക്കളുടെ പ്രകടനത്തിനും പശ്ചാത്തലസംഗീതത്തിനും വലിയ കൈയ്യടി ലഭിക്കുന്നുണ്ട്. രാജേഷ് മാധവൻ, ജഗദീഷ്, മനോജ് കെ ജയൻ, സുധീഷ് എന്നിവരുടെ പ്രകടനങ്ങൾ മികച്ചതാണെന്നാണ് പ്രേക്ഷകാഭിപ്രായം. ഈ കുടുംബ ചിത്രം എല്ലാവരും ഏറ്റെടുക്കുമെന്നും അഭിപ്രായമുണ്ട്. ആദ്യാവസാനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന, ഹാസ്യത്തിന് പ്രാധാന്യം നൽകിയൊരുക്കിയ ചിത്രമാണ് 'ധീരൻ' എന്നും അഭിപ്രായമുണ്ട്.

ഏറെക്കാലത്തിനു ശേഷമാണു ചിരിക്ക് വലിയ പ്രാധാന്യമുള്ള ഒരു ചിത്രം മലയാളത്തിൽ പുറത്തിറങ്ങുന്നത്. അത്തരം ചിത്രങ്ങൾ പ്രേക്ഷകർ ഏറെ ആഗ്രഹിക്കുന്ന ഒരു സമയത്ത് തന്നെയാണ് 'ധീരൻ' അവരുടെ മുന്നിലേക്ക് എത്തുന്നത്. രാജേഷ് മാധവൻ ടൈറ്റിൽ വേഷത്തിലെത്തുന്ന ചിത്രത്തിൽ മലയാളത്തിലെ എവർഗ്രീൻ താരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ, വിനീത് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു. ഇവർക്കൊപ്പം ശബരീഷ് വർമ്മ, അഭിരാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ എന്നിവരും ഉണ്ട്. അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക.

അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ. ലിറിക്‌സ്- വിനായക് ശശികുമാർ, ഷർഫു, സുഹൈൽ കോയ, ശബരീഷ് വർമ്മ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.

Story highlight: Devadatt Shaji's film Dheeran receives positive responses

dot image
To advertise here,contact us
dot image