ബന്ധം പിരിഞ്ഞാലും സ്നേഹം മായുന്നില്ല!; നടാഷയ്ക്കും മകനും കോടികൾ വിലയുള്ള ഡിഫൻഡർ സമ്മാനിച്ച് ഹാർദിക്

മുൻഭാര്യ നടാഷ സ്റ്റാൻകോവിച്ചിനും മകൻ അഗസ്ത്യക്കും നാലു കോടി രൂപയുടെ ആഡംബര കാര്‍ സമ്മാനിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ

ബന്ധം പിരിഞ്ഞാലും സ്നേഹം മായുന്നില്ല!; നടാഷയ്ക്കും മകനും കോടികൾ വിലയുള്ള ഡിഫൻഡർ സമ്മാനിച്ച് ഹാർദിക്
dot image

നിയമപരമായി വേർപിരിഞ്ഞെങ്കിലും മുൻഭാര്യ നടാഷ സ്റ്റാൻകോവിച്ചിനും മകൻ അഗസ്ത്യക്കും നാലു കോടി രൂപയുടെ ആഡംബര കാര്‍ സമ്മാനിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ. ലാൻഡ് റോവറിന്റെ ടോപ്പ് സെല്ലിങ് എസ്‌യുവി മോഡലായ ഡിഫൻഡർ എസ്‌യുവിയാണ് പാണ്ഡ്യ സമ്മാനമായി നൽകിയത്.

മുംബൈയിലെ ലാൻഡ് റോവർ വിതരണക്കാരായ നവ്‌നീത് മോട്ടോഴ്‌സാണ് പുതിയ വാഹനം സമ്മാനമായി നൽകിയ വിവരം ചിത്രങ്ങൾ ഉൾപ്പെടെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.

കറുത്ത നിറത്തിലുള്ള പുത്തൻ ഡിഫെൻഡറിനൊപ്പം നടാഷയും മകൻ അഗസ്ത്യയും നിൽക്കുന്ന ചിത്രങ്ങൾ അവർ പങ്കുവെച്ചു. 'തന്‍റെ ഡിഫെൻഡർ വാങ്ങാൻ ഹാർദിക് പാണ്ഡ്യ ഒരിക്കൽ കൂടി നവ്‌നിത് മോട്ടോഴ്‌സിനെ തിരഞ്ഞെടുത്തു. അഗസ്ത്യ പാണ്ഡ്യയ്ക്കും നടാഷ സ്റ്റാൻകോവിച്ചിനുമായി ഈ വാഹനം സമർപ്പിക്കുന്നു', എന്നാണ് ചിത്രങ്ങൾക്കൊപ്പം അവർ കുറിച്ചത്.

2024 ജൂലൈയിലാണ് ഹാർദിക്കും നടാഷയും തങ്ങളുടെ നാല് വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുകയാണെന്ന് ഔദ്യോഗികമായി അറിയിച്ചത്. എന്നാൽ അതിന് ശേഷവും മകൻ അഗസ്ത്യയുടെ സന്തോഷത്തിനായി ഇരുവരും ഒരുമിച്ച് കൂടാറുണ്ട്. ജീവിതത്തിൽ പുതിയ പങ്കാളികളെ കണ്ടെത്തുമ്പോഴും തന്‍റെ മകന്‍റെയും മുൻഭാര്യയുടെയും കാര്യത്തിൽ ഹാർദിക് കാണിക്കുന്ന ഈ കരുതൽ ആരാധകരുടെ മനം കവരുകയാണ്.

അടുത്തിടെയാണ് ഹാർദിക് തന്‍റെ പുതിയ പ്രണയം വെളിപ്പെടുത്തിയത്. മോഡലായ മഹൈക ശർമയുടെ 25-ാം ജന്മദിനത്തിൽ ഹാർദിക് പങ്കുവെച്ച റൊമാന്‍റിക് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മഹൈകയും ഹാർദിക്കും ഒപ്പമുള്ള മനോഹര നിമിഷങ്ങളാണ് വീഡിയോയിലുണ്ടായിരുന്നത്.

Content highlights:Hardik Pandya's Rs 4 Crore Gift For Ex-Wife Natasa Stankovic, Son Agastya

dot image
To advertise here,contact us
dot image