'അഭിഷേകിന് റണ്‍സ് കണ്ടെത്താനാവാത്തത് അവിശ്വസനീയം'; ഇന്ത്യയ്ക്ക് തിരിച്ചടിയാവുമെന്ന് അശ്വിന്‍

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിൽ ടോസ് നിർണായകമാകുമെന്നും അശ്വിൻ ചൂണ്ടിക്കാട്ടി

'അഭിഷേകിന് റണ്‍സ് കണ്ടെത്താനാവാത്തത് അവിശ്വസനീയം'; ഇന്ത്യയ്ക്ക് തിരിച്ചടിയാവുമെന്ന് അശ്വിന്‍
dot image

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 ലോകകപ്പിലെ സൂപ്പർ പോരാട്ടം ആരംഭിക്കുന്നതിനുമുന്നോടിയായി ടീം ഇന്ത്യയ്ക്ക് മുന്നറിയിപ്പുമാ‌യി മുൻ താരം രവിചന്ദ്രൻ അശ്വിൻ. അഭിഷേക് ശർമ ഹാട്രിക് ഡക്കായത് വിശ്വസിക്കാനാകുന്നില്ലെന്നും താരം ഫോം വീണ്ടെടുക്കാത്തത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം തിരിച്ചടിയായിരിക്കുമെന്നുമാണ് അശ്വിൻ പറയുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ടോസ് നിർണായകമാകുമെന്നും ‌തന്‍റെ യൂട‍്യൂബ് ചാനലിലൂടെ അശ്വൻ പറഞ്ഞു.

'മികച്ച ഫോമിൽ എത്തിയിട്ടുള്ള അഭിഷേക് ശർമയ്ക്ക് ഇതുവരെ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിട്ടില്ല. ഇത് വളരെ ആശ്ചര്യകരമാണ്. പലകാരണങ്ങൾ കൊണ്ടും അത് അവിശ്വസനീയവുമാണ്. ടീമിൽ വളരെയധികം ശ്രദ്ധ നൽകേണ്ട കളിക്കാരനാണ് അഭിഷേക്. പല ചോദ്യങ്ങളും ഉയരുന്നുണ്ടെങ്കിലും നായകൻ സൂര്യകുമാർ യാദവ് ഈ സാഹചര്യം നന്നായി കൈകാര്യം ചെയ്യുന്നുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരെ കുറച്ച് സമയം ക്രീസിൽ ചെലവഴിച്ച് ഫോമിലേക്ക് തിരിച്ചെത്താൻ അഭിഷേക് ശ്രമിക്കണം', അശ്വിൻ തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിൽ ടോസ് നിർണായകമാകുമെന്നും അശ്വിൻ ചൂണ്ടിക്കാട്ടി. 'ഈ ലോകകപ്പിൽ ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളിലും ഇന്ത്യ ആദ്യം ബാറ്റുചെയ്താണ് വിജയിച്ചത്. കരുത്തരായ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരു വലിയ സ്കോർ പിന്തുടരേണ്ടി വന്നാൽ അത് ഇന്ത്യക്ക് വലിയ പരീക്ഷണമായിരിക്കും. രണ്ടാം ഇന്നിംഗ്സിൽ മഞ്ഞുവീഴ്ച വില്ലനാവാനുള്ള സാധ്യത കുറവാണെന്നതും ചേസിങ് കൂടുതൽ കടുപ്പമാക്കും. അഹമ്മദാബാദിൽ മുൻപ് നടന്ന മത്സരങ്ങളിൽ ചേസ് ചെയ്ത് ജയിച്ച ചരിത്രം ദക്ഷിണാഫ്രിക്കയ്ക്കുണ്ട്', അശ്വിൻ ചൂണ്ടിക്കാട്ടി.

Content Highlights: 'That is not believable', R Ashwin’s huge statement on Abhishek Sharma's horror show at T20 World Cup 2026

dot image
To advertise here,contact us
dot image