
എം ജി ശ്രീകുമാറിന്റെ ഏറ്റവും പുതിയ ഭക്തി ഗാനം യോഗീശ്വര സുപ്രഭാതം റിലീസ് ചെയ്തു. പ്രശാന്തൻ മണിദ്വീപത്തിന്റെ വരികൾക്ക് വിഷ്ണു പ്രശാന്ത് ആണ് സംഗീതം നൽകിയിരിക്കുന്നത്. ഗാനം സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.
ഗാനത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവർ: കീബോർഡ് പ്രോഗ്രാമിങ്: സാജൻ അനന്തപുരി, ഇടക്ക: തൃപ്പൂണിത്തുറ ഹരി, വീണ: ബിജു , ഫ്ലൂറ്റ് : സുബാഷ് ചേർത്തല , സ്റ്റുഡിയോ: ശ്രീ മീഡിയ ആൻഡ് എം ലോഞ്ച് സ്റ്റുഡിയോ, മിക്സിങ് ആൻഡ് മാസ്റ്ററിങ്: ശ്യം ലാൽ, ട്രാക്ക് സിംഗേഴ്സ്: നിസാം എം അലി, പ്രവീൺ, മ്യൂസിക് പ്രൊഡക്ഷൻ: വിഷ്ണു പ്രശാന്ത് , ഡി ഒ പി: രാജേഷ് ദുർഗ, എഡിറ്റർ: ദിലീപ്, പ്രൊഡക്ഷൻ: പന്തപ്ലാവില ശ്രീ യോഗീശ്വര ക്ഷേത്രം
Content Highlights: MG Sreekumar's latest devotional song Yogeeshwara Suprabhatham released