തകർത്തഭിനയിച്ച് രശ്മികയും ധനുഷും; മിസ്റ്ററി കാത്തുസൂക്ഷിച്ച് കുബേര ട്രെയ്‌ലർ

നാഗാർജുനയും കട്ടക്ക് തന്നെ ഇവരുടെയൊപ്പമുണ്ട്

dot image

ധനുഷും നാഗാർജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം കുബേരയുടെ ട്രെയ്ലർ റിലീസ് ചെയ്തു. ഒരേ സമയം തെലുങ്കിലും, തമിഴിലും ചിത്രീകരിച്ചിരിക്കുന്ന ചിത്രം ഹിന്ദിയിലും മലയാളത്തിലും ഡബ്ബ് ചെയ്ത പതിപ്പും റിലീസിനെത്തും. രശ്മിക മന്ദാനയാണ് ചിത്രത്തിൽ ധനുഷിന്റെ നായികയാകുന്നത്.

ധനുഷിന്റെയും രശ്മികയുടെയും മികച്ച അഭിനയ മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ടാകുമെന്ന് ട്രെയിലർ സൂചന നൽകുന്നുണ്ട്. നാഗാർജുനയും കട്ടക്ക് തന്നെ ഇവരുടെയൊപ്പമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പണക്കാരനും, ഏറ്റവും വലിയ ദരിദ്രനും തമ്മിലുള്ള ഏറ്റുമുട്ടലാണ് ചിത്രത്തിന്റെ പ്രമേയം. ട്രെയിലറില് ധനുഷിനെ വ്യത്യസ്ത ലുക്കിൽ കാണാൻ സാധിക്കുന്നുണ്ട്.

ജൂൺ 20 ന് ആഗോള റിലീസായി എത്തുന്ന ചിത്രം വമ്പൻ റിലീസായി കേരളത്തിൽ എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.സുനിൽ നാരംഗ്, പുസ്‌കർ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗ്.

ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് കാർത്തിക ശ്രീനിവാസ് ആർ ആണ്. ചിത്രത്തിൽ ബോളിവുഡ് നടൻ ജിം സർഭ് ആണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അടുത്തിടെ ധനുഷ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ വെച്ച് നടത്തിയ പ്രസംഗം വൈറൽ ആയിരുന്നു.

Content Highlights- Kuberaa Movie Trailer released

dot image
To advertise here,contact us
dot image