
നിരവധി ബോക്സ് ഓഫീസ് പരാജയങ്ങൾക്ക് ശേഷം വമ്പൻ കംബാക്ക് ആയിരുന്നു ഷാരൂഖ് ഖാൻ ബോക്സ് ഓഫീസിൽ നടത്തിയത്. അടുപ്പിച്ച് മൂന്ന് വിജയചിത്രങ്ങളാണ് ഷാരൂഖിന്റേതായി അടുത്ത് തിയേറ്ററിലെത്തിയത്. ഇതിൽ രണ്ട് ആയിരം കോടി സിനിമകളും ഉൾപ്പെടും. പത്താന് ശേഷം സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന 'കിംഗ്' ആണ് ഇനി പുറത്തിറങ്ങാനുള്ള ഷാരൂഖ് ഖാൻ ചിത്രം. ഇതിനിടെ തെലുങ്ക് നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സിനൊപ്പം ഷാരൂഖ് ഖാൻ ഒന്നിക്കുന്നു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.
ചിത്രത്തിനായി ഷാരൂഖ് ഖാന് 300 കോടി രൂപ പ്രതിഫലം നൽകുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. നിരവധി ട്രാക്കേഴ്സ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചില ദേശീയ മാധ്യമങ്ങളെ വിവിധ സിനിമാവൃത്തങ്ങളെ ഉദ്ധരിച്ച് ഈ ചിത്രത്തെ കുറിച്ച് സംസാരിച്ചിരുന്നു.
എന്നാൽ ഇപ്പോൾ പിങ്ക് വില്ലയുടെ റിപ്പോർട്ട് പ്രകാരം മൈത്രി മൂവി മേക്കേഴ്‌സുമായി ഷാരൂഖ് ഖാൻ ഒരു മീറ്റിങ്ങും നടത്തിയിട്ടില്ലെന്നും ആ നിർമാണ കമ്പനിയുമായി ഒരു സിനിമയും പദ്ധതിയിൽ ഇല്ലെന്നുമാണ് വിവരം. നിലവിൽ ഷാരൂഖ് കിംഗിൻ്റെ ചിത്രീകരണത്തിലാണ്. 2025 അവസാനത്തോട് കൂടി മാത്രമേ നടൻ അടുത്ത സിനിമയിലേക്ക് കടക്കുകയുള്ളൂ. എന്നാൽ ഇത് മൈത്രിയുമായിട്ടുള്ള സിനിമ അല്ലെന്നാണ് വിവരം. ഗുഡ് ബാഡ് അഗ്ലി, പുഷ്പ, ജനത ഗാരേജ് തുടങ്ങിയ നിരവധി ഹിറ്റ് സിനിമകൾ ഒരുക്കിയ നിർമാണ കമ്പനിയാണ് മൈത്രി മൂവി മേക്കേഴ്‌സ്.
കിംഗ് അടുത്ത വർഷം അവസാനത്തോടെ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ പ്ലാൻ. ചിത്രത്തിൽ ദീപിക പദുകോണും ഒരു പ്രധാന വേഷത്തിലെത്തുമെന്നാണ് റിപ്പോർട്ട്. സുജോയ് ഘോഷ്, സിദ്ധാർഥ് ആനന്ദ് എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന സിനിമയിൽ സുഹാന ഖാൻ, അഭിഷേക് ബച്ചൻ, അഭയ് വർമ്മ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തും. വില്ലൻ വേഷത്തിലാണ് അഭിഷേക് ബച്ചൻ എത്തുന്നത്. വലിയ ബഡ്ജറ്റിൽ ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന സിനിമയ്ക്ക് മേൽ വലിയ പ്രതീക്ഷകളാണുള്ളത്. കിംഗിൻ്റെ സംഗീതം ഒരുക്കുന്നത് സച്ചിൻ ജിഗറും പശ്ചാത്തലസംഗീതം ചെയ്യുന്നത് അനിരുദ്ധ് ആണ്. സുജോയ് ഘോഷ് ആയിരുന്നു ചിത്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത്. പിന്നീടത് സിദ്ധാർഥ് ആനന്ദ് ഏറ്റെടുക്കുകയായിയുരുന്നു
Content Highlights: Is Shahrukh Khan joining with Pushpa producers?