
മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രം ഛോട്ടാ മുംബൈ പുത്തൻ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ റീ റിലീസ് ചെയ്തപ്പോൾ ആരാധകർ അതിനെ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. തിയേറ്ററിനുള്ളിലെ മോഹൻലാൽ ആരാധകരുടെ ആവേശം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. നേരത്തെ സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ് തുടങ്ങിയ സിനിമകള്‍ക്കും വലിയ വരവേൽപ്പ് ലഭിച്ചിരുന്നു. ഇപ്പോൾ രാവണപ്രഭു കൂടി റീ റിലീസ് ചെയ്യണമെന്ന ആവശ്യമാണ് സമൂഹ മാധ്യമങ്ങളിലൂടെ ചില ആരാധകർ ഉന്നയിക്കുന്നത്.
ഇനി ഇറക്കി വിടേണ്ടത് ദേ ഈ മുതലിനെ ആണ്...
— jhon Denver (@jhondenver1998) June 7, 2025
Peak അഴിഞ്ഞാട്ടം!!🤩
രാവണപ്രഭു ❤️🔥@antonypbvr@Mohanlal@aashirvadcine @AVDAmerica @AVDdxb @AkmfcwaState #Mohanlal #Ravanaprabhu pic.twitter.com/XnRMi3ZU86
I can now imagine the euphoria this movie gonna create in big screens if they re-release it.......this scene is personal favorite, the transition in scene & bgm.......Literally another explosion 💥
— ABHILASH THANKAMANI (@itsmeStAbhi) June 7, 2025
Unleash the monster #Ravanaprabhu4k pic.twitter.com/iZwFd8uEnf
ഇനി ഒരു മോഹൻലാൽ ചിത്രത്തിന്റെ റീ റിലീസ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് രാവണപ്രഭു ആണെന്നാണ് ആരാധകർ പറയുന്നത്. ആക്ഷൻ രംഗങ്ങളും ഡാൻസും കിടിലൻ ഡയലോഗുകളും ഇമോഷണൽ, പ്രണയ രംഗങ്ങളും എല്ലാം നിറഞ്ഞ സിനിമയാണ് രാവണപ്രഭു എന്നും ആരാധകർക്ക് ആഘോഷിക്കാനുള്ള എല്ലാ വകയും സിനിമ നൽകുന്നുണ്ട് എന്നും ആരാധകർ പറയുന്നു.
Mangalasheri Karthikeyan’s dance step – always iconic, always electric ⚡💥
— MiGr@De (@am_Migrade) June 7, 2025
A step we’ve all tried at least once!
I’ve always dreamt of dancing to this with fellow fans 🕺🔥
Let’s make it happen…
Bring on #Ravanaprabhu4K – the celebration begins! 💯🔥#Mohanlan #ChottaMumbai4K… pic.twitter.com/c80Xgb127s
2001 ലായിരുന്നു രഞ്ജിത്തിന്റെ സംവിധാനത്തിൽ രാവണപ്രഭു തിയേറ്ററുകളിലെത്തിയത്. മോഹൻലാലിന്റെ എവർക്ലാസ്സിക്ക് ചിത്രമായ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായിരുന്നു ഇത്. മംഗലശ്ശേരി നീലകണ്ഠൻ, കാർത്തികേയൻ എന്നിങ്ങനെ ഇരട്ടവേഷങ്ങളിലായിരുന്നു നടൻ സിനിമയിലെത്തിയത്. വസുന്ധര ദാസ്, രേവതി, ഇന്നസെന്റ്, നെപ്പോളിയൻ, വിജയരാഘവൻ, എൻ എഫ് വർഗീസ്, സായി കുമാർ, സിദ്ദിഖ്, മനോജ് കെ ജയൻ, ജഗതി ശ്രീകുമാർ, ജഗദീഷ്, സുകുമാരി, മഞ്ജു പിള്ള തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരായിരുന്നു സിനിമ നിർമിച്ചത്.
Content Highlights: Mohanlal Fans asks for Ravanaprabhu Re Release