'PK രണ്ടാം ഭാഗമല്ല, ലോകേഷിനൊപ്പം ഒരുങ്ങുന്നത് സൂപ്പർ ഹീറോ പടം'; സ്ഥിരീകരിച്ച് ആമിർ ഖാൻ

കൂലിയിക്ക് വേണ്ടിയല്ല പുതിയ സിനിമയ്ക്ക് വേണ്ടിയാകാം ലോകേഷും ആമിര്‍‌ ഖാനും അന്ന് കൂടിക്കാഴ്ച്ച നടത്തിയത് എന്നാണ് ഇപ്പോള്‍ ആരാധകര്‍ പറയുന്നത്

dot image

ലോകേഷ് കനകരാജിനൊപ്പമുള്ള സിനിമ ഉണ്ടാകുമെന്ന് അറിയിച്ച് ബോളിവുഡ് നടൻ ആമിർ ഖാൻ. 'സീതാരേ സമീൻ പർ' എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം. നേരത്തെ തന്നെ നടൻ ലോകേഷിനൊപ്പം ഒന്നിക്കുന്നുവെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പികെ സിനിമയുടെ രണ്ടാം ഭാഗമാണ് ഇരുവരും ചേർന്ന് ഒരുക്കുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിനോടുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് നടൻ മറുപടി നൽകിയത്.

'പികെ 2 ഒരു കിംവദന്തിയാണ്. എനിക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ല. ദാദാസാഹേബ് ഫാൽക്കെ എന്ന ചിത്രം തീർച്ചയായും നിർമ്മിക്കപ്പെടും. രാജുവും ഞാനും അതിന്‍റെ പണികളിലാണ്. ലോകേഷും ഞാനും ഒരു സിനിമയിൽ

ഒന്നിക്കുന്നുണ്ട്. ഇത് ഒരു സൂപ്പർഹീറോ ചിത്രമാണ്. വലിയ ആക്ഷൻ ചിത്രമാണ്, 2026 ന്റെ രണ്ടാം പകുതിയിൽ ചിത്രീകരണം ആരംഭിക്കും. ഇതിൽ കൂടുതൽ എനിക്ക് പറയാൻ കഴിയില്ല,' ആമിർ ഖാൻ പറഞ്ഞു.

ലോകേഷ് - രജനികാന്ത് ചിത്രം കൂലിയിലും ആമിർ ഖാൻ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ലൊക്കേഷനിൽ നിന്നുള്ള ചില സ്റ്റില്ലുകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പിന്നീട് ആമിർ ഖാന്റെ പിറന്നാൾ ദിനത്തിൻ ലോകേഷ് പങ്കുവെച്ച ചിത്രവും കൂലിയിൽ അദ്ദേഹം ഉണ്ടാകുമെന്ന ഊഹാപോഹങ്ങൾക്ക് കരുത്തേകിയിരുന്നു. ഇപ്പോൾ ലോകേഷിനൊപ്പം സിനിമ ചെയ്യുന്നു എന്ന ആമിർ ഖാന്‍റെ തുറന്ന് പറച്ചിലിലൂടെ കൂലിയിക്ക് വേണ്ടിയല്ല പുതിയ സിനിമയ്ക്ക് വേണ്ടിയാകാം ഇരുവരും അന്ന് കൂടിക്കാഴ്ച്ച നടത്തിയത് എന്ന റിപ്പോർട്ടുകളും എത്തുന്നുണ്ട്.

അതേസമയം, ജൂൺ 20 ന് നടന്റെ ഏറ്റവും പുതിയ ചിത്രമായ 'സീതാരേ സമീൻ പർ' റിലീസിനൊരുങ്ങുകയാണ്. ആർ എസ് പ്രസന്നയാണ് സിനിമ സംവിധാനം ചെയുന്നത്. 2007-ൽ പുറത്തിറങ്ങിയ ആമിറിന്റെ സംവിധാനത്തില്‍ എത്തിയ താരേ സമീൻ പറിന്‍റെ സ്പിരിച്ച്വല്‍ സീക്വല്‍ എന്ന നിലയിലാണ് സീതാരേ സമീൻ പർ എന്നാണ് വിവരം.

Content Highlights: Aamir Khan confirms Lokesh Kanagaraj’s superhero film

dot image
To advertise here,contact us
dot image