'മിക്ക രംഗങ്ങളിലും OG മണി സാർ വൈബ് ലഭിച്ചു'; തഗ് ലൈഫ് ഗംഭീര സിനിമയെന്ന് കാർത്തിക് സുബ്ബരാജ്

'മണിരത്‌നം സർ- വിന്റേജ് ഗ്യാങ്‌സ്റ്റർ സിനിമകളുടെ മാസ്റ്റർ'

dot image

കമൽഹാസൻ-മണിരത്‌നം ചിത്രം തഗ് ലൈഫിനെ പ്രശംസിച്ച് സംവിധായകൻ കാർത്തിക് സുബ്ബരാജ്. മണിരത്‌നം മികച്ച രീതിയിൽ ഈ സിനിമ ഒരുക്കിയിട്ടുണ്ടെന്നും കമൽഹാസൻ, സിമ്പു തുടങ്ങിയവർ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിനിമയുടെ മുഴുവൻ അണിയറപ്രവർത്തകർക്കും അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ അഭിനന്ദനങ്ങളും നേർന്നു.

'മിക്ക രംഗങ്ങളിലും OG മണി സാർ വൈബ് ലഭിച്ചു. മണിരത്‌നം സർ- വിന്റേജ് ഗ്യാങ്‌സ്റ്റർ സിനിമകളുടെ മാസ്റ്റർ. കമൽഹാസൻ സാറിന്റെ പെർഫോമൻസ് എപ്പോഴത്തെയും പോലെ അഭിനയത്തിന്റെ ഒരു മാസ്റ്റർക്ലാസ്സ് ആയിരുന്നു. സിമ്പുവിന്റെ സ്വാഗും പ്രകടനവും സൂപ്പറായിരുന്നു,' എന്ന് കാർത്തിക് സുബ്ബരാജ് കുറിച്ചു.

അതേസമയം തഗ് ലൈഫിന് തണുപ്പൻ പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. സിനിമയുടെ ആദ്യ പകുതി തരക്കേടില്ലെന്നും എന്നാൽ രണ്ടാം പകുതി നിരാശപ്പെടുത്തിയെന്നുമാണ് പലരും പറയുന്നത്. പുതുമകൾ ഒന്നും അവകാശപ്പെടാനില്ലാത്ത തിരക്കഥയാണ് സിനിമയുടേതെന്നും പ്രേക്ഷകർ പറയുന്നുണ്ട്.

രണ്ട് മണിക്കൂർ 45 മിനിട്ടാണ് സിനിമയുടെ നീളം. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

Content Highlights: Karthik Subbaraj praises Thug Life movie

dot image
To advertise here,contact us
dot image