സൂര്യ അല്ല നെറ്റ്ഫ്ലിക്സിൽ ഒന്നാമൻ നാനി; ട്രെൻഡിങ് ലിസ്റ്റിൽ ടോപ്പായി 'ഹിറ്റ് 3'

സിനിമ നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് എത്തി

dot image

തെലുങ്ക് താരം നാനി നായകനായ പുതിയ ചിത്രമാണ് ഹിറ്റ് 3. തിയേറ്ററിൽ നിന്ന് 100 കോടിയിലധികം രൂപ നേടിയ സിനിമ കഴിഞ്ഞ ദിവസം മുതൽ ഒടിടിയിൽ പ്രദർശനം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയില്‍ തരംഗമായിരിക്കുകയാണ്.

റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ സിനിമ നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് എത്തി. സൂര്യയുടെ റെട്രോയെ മറികടന്നാണ് ഈ നേട്ടം. ഇന്ത്യയ്ക്ക് പുറമെ ആറ് രാജ്യങ്ങളിൽ സിനിമ ഒന്നാം സ്ഥാനത്താണ്. ഇതിന് പുറമെ 23 രാജ്യങ്ങളിൽ സിനിമ ടോപ് 10 ൽ ഇടം നേടിയിട്ടുണ്ട്.

മെയ് 29 നാണ് ഹിറ്റ് 3 സ്ട്രീമിങ് ആരംഭിച്ചത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിൽ സിനിമ ലഭ്യമാകും. സൂപ്പർ വിജയം നേടിയ ഹിറ്റ്, ഹിറ്റ് 2 എന്നിവയ്ക്ക് ശേഷം ഈ ഫ്രാഞ്ചൈസിലെ മൂന്നാം ചിത്രമാണ് ഹിറ്റ് 3. ആദ്യ രണ്ട് ഭാഗങ്ങൾ ഒരുക്കിയ സൈലേഷ് കൊളാനു തന്നെയാണ് ഈ സിനിമയും തിരക്കഥയെഴുതി സംവിധാനം ചെയ്തത്. കെജിഎഫ് എന്ന സിനിമയിലൂടെ പ്രേക്ഷക പ്രിയങ്കരിയായ ശ്രീനിധി ഷെട്ടിയാണ് മൂന്നാം ഭാഗത്തിൽ നായികയായത്. ദസറ, സരിപോദാ ശനിവാരം എന്നീ സിനിമകൾക്ക് ശേഷം 100 കോടി ക്ലബിലെത്തുന്ന നാനി ചിത്രമാണ് ഹിറ്റ് 3.

ഛായാഗ്രഹണം - സാനു ജോൺ വർഗീസ്, സംഗീതം - മിക്കി ജെ മേയർ, എഡിറ്റർ - കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ - ശ്രീ നാഗേന്ദ്ര തങ്കാല, രചന - ശൈലേഷ് കോലാനു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - എസ് വെങ്കിട്ടരത്നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരൻ ജി, ലൈൻ പ്രൊഡ്യൂസർ - അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടർ -വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനർ - നാനി കമരുസു, SFX- സിങ്ക് സിനിമ, വിഎഫ്എക്സ് സൂപ്പർവൈസർ: VFX DTM, ഡിഐ: B2h സ്റ്റുഡിയോസ് തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറപ്രവർത്തകർ.

Content Highlights: Hit 3 trending in Netflix

dot image
To advertise here,contact us
dot image