ഓണ്‍ സ്‌ക്രീനില്‍ മാത്രമല്ല, ഓഫ് സ്‌ക്രീനിലും 'തഗ് ലൈഫാ'യി STR; വൈറലായി വീഡിയോ

ഓണ്‍ സ്‌ക്രീനേക്കാള്‍ ഓഫ് സ്‌ക്രീനിലെ സിമ്പുവിന്റെ പ്രകടനം ഇഷ്ടപ്പെട്ടവരെയും കമന്റുകളില്‍ കാണാം

dot image

മണിരത്‌നം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ തഗ് ലൈഫിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസ്മാണ് പുറത്തുവന്നത്. ട്രെയിലറിന് മികച്ച പ്രതികരണമാണ് നേടാനാകുന്നത്. 36 വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ ഹാസനും മണിരത്‌നവും ഒന്നിക്കുന്ന എന്നതായിരുന്നു ചിത്രത്തിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ ഹൈപ്പ് പോയിന്റെങ്കില്‍ ട്രെയിലര്‍ റിലീസിന് പിന്നാലെ സ്റ്റാറായിരിക്കുന്നത് സിലമ്പരസനാണ്.

എസ്ടിആറിന്റെ ക്യാരക്ടര്‍ ലുക്കും സ്വാഗും ആക്ഷനും ഡയലോഗുകളുമെല്ലാം വന്‍ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. കമല്‍ ഹാസനൊപ്പമോ അതിനേക്കാള്‍ ഒരല്‍പം മുകളിലോ ആണ് ട്രെയിലറില്‍ സിമ്പുവിന്റെ സ്‌ക്രീന്‍ പ്രസന്‍സ് എന്നാണ് ചിലരുടെ കമന്റ്. ഇനിമേ ഇങ്കെ നാന്‍ താന്‍ രംഗരായ ശക്തിവേല്‍' എന്ന സിമ്പുവിന്റെ ട്രെയിലറിലെ ഡയലോഗും സീനും നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

എന്നാല്‍ ഇപ്പോള്‍ ആ ഓണ്‍ സ്‌ക്രീന്‍ പെര്‍ഫോമന്‍സിനെയും വെല്ലുന്ന ഒരു നിമിഷം ആരാധകര്‍ക്കായി സമ്മാനിച്ചിരിക്കുകയാണ് നടന്‍. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ വെച്ച് സിമ്പു ആരാധകരുടെ അഭ്യര്‍ത്ഥന പ്രകാരം ഈ ഡയലോഗ് പറയുകയായിരുന്നു. കമല്‍ ഹാസനോടും മണിരത്‌നത്തോടും അനുവാദം വാങ്ങിയ ശേഷമായിരുന്നു സിമ്പു ഈ ഡയലോഗ് പറഞ്ഞത്. ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും സിമ്പുവിന്റെ സ്വാഗ് അതിഗംഭീരമാണ് എന്നാണ് രണ്ട് വീഡിയോയും താരതമ്യം ചെയ്തുകൊണ്ട് ആരാധകര്‍ പറയുന്നത്. ഓണ്‍ സ്‌ക്രീനേക്കാള്‍ ഓഫ് സ്‌ക്രീനിലെ സിമ്പുവിന്റെ പ്രകടനം ഇഷ്ടപ്പെട്ടവരെയും കമന്റുകളില്‍ കാണാം. ട്രെയിലറിലെയും സ്റ്റേജിലെയും സിമ്പുവിന്റെ ഡയലോഗ് ചേര്‍ത്തുവെച്ചുകൊണ്ട് നിരവധി ഫാന്‍ സെലിബ്രേഷന്‍ വീഡിയോകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തഗ് ലൈഫില്‍ ഏറ്റവും കൂടുതല്‍ കാണാന്‍ കാത്തിരിക്കുന്നത് എസ്ടിആറിന്റെ പെര്‍ഫോമന്‍സാണെന്നും ചില കമന്റുകളുണ്ട്.

അതേസമയം, 22 മില്യണലിധകം കാഴ്ചക്കാരുമായി ഗംഭീര പെര്‍ഫോമന്‍സാണ് യുട്യൂബില്‍ തഗ് ലൈഫിന്റെ ട്രെയിലര്‍ കാഴ്ച വെക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനും പാട്ടിനും സമാനമായി മികച്ച പ്രതികരണം ലഭിച്ചിരുന്നു. മണിരത്‌നത്തിനൊപ്പം പതിവ് സഹപ്രവര്‍ത്തകരായ സംഗീതസംവിധായകന്‍ എ ആര്‍ റഹ്‌മാനും എഡിറ്റര്‍ ശ്രീകര്‍ പ്രസാദും തഗ് ലൈഫിലും ഒരുമിക്കുന്നുണ്ട്.

നേരത്തെ മണിരത്‌നത്തിന്റെ കന്നത്തില്‍ മുത്തമിട്ടാല്‍, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍പറിവ് മാസ്റ്റേഴ്‌സാണ് ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്യുന്നത്. തഗ് ലൈഫിന്റെ മേക്കപ്പ് രഞ്ജിത്ത് അമ്പാടിയും പ്രൊഡക്ഷന്‍ ഡിസൈനറായി ശര്‍മ്മിഷ്ഠ റോയ്യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് പ്രവര്‍ത്തിക്കുന്നത്.

Content Highlights: Viral video of STR from Thug life launch event

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us