'പരേഷ് റാവൽ ഇല്ലെങ്കിൽ ആ പടമില്ല'; അക്ഷയ് കുമാർ-പ്രിയദർശൻ ചിത്രം പരാജയപ്പടുമെന്ന് വിധിയെഴുതി ആരാധകർ

'ഹേര ഫേരി' ഫ്രാഞ്ചൈസിയിൽ ഒരു മൂന്നാം ചിത്രം ഉണ്ടാകുമെന്ന് പ്രിയദർശൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു

dot image

ബോളിവുഡിൽ ഏറെ ആരാധകരുള്ള ഫ്രാഞ്ചൈസിയാണ് 'ഹേര ഫേരി'. മലയാളത്തിലെ എവർക്ലാസ്സിക് ചിത്രമായ റാഞ്ചിറാവു സ്പീക്കിംഗിനെ അടിസ്ഥാനമാക്കി ഒരുങ്ങിയ ഹേര ഫേരി എന്ന സിനിമയിലൂടെയാണ് ഈ ഫ്രാഞ്ചൈസി ആരംഭിച്ചത്. പിന്നാലെ ഇതിന് ഒരു രണ്ടാം ഭാഗവും പുറത്തിറങ്ങിയിരുന്നു. അക്ഷയ് കുമാർ, സുനിൽ ഷെട്ടി, പരേഷ് റാവൽ എന്നിവരായിരുന്നു ഈ ഫ്രാഞ്ചൈസിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഈ അടുത്ത് 'ഹേര ഫേരി' ഫ്രാഞ്ചൈസിയിൽ ഒരു മൂന്നാം ചിത്രം ഉണ്ടാകുമെന്ന് പ്രിയദർശൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഈ മൂന്നാം ഭാഗത്തിൽ നിന്ന് താൻ പിന്മാറുന്നു എന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് പരേഷ് റാവൽ ഇപ്പോൾ. ബോളിവുഡ് ഹംഗാമയോടാണ് നടൻ ഇക്കാര്യം വ്യക്തമാക്കിയത്.

നടന്റെ ഈ പ്രതികരണത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ച ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പരേഷ് റാവൽ ഇല്ലെങ്കിൽ ഹേര ഫേരി ഇല്ലെന്നും, അദ്ദേഹമാണ് ഈ ഫ്രാഞ്ചൈസിയുടെ നട്ടെല്ലെന്നും പല ആരാധകരും സമൂഹ മാധ്യമങ്ങളിൽ കുറിക്കുന്നുണ്ട്. പരേഷ് റാവൽ ഇല്ലാത്തപക്ഷം ഈ ഫ്രാഞ്ചൈസിക്ക് ഒരു മൂന്നാം ഭാഗത്തെക്കുറിച്ച് ചിന്തിക്കേണ്ടതില്ല എന്നും ചില പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

മാത്രമല്ല ആശയപരമായ വ്യത്യാസങ്ങളെ തുടർന്നാണ് നടൻ സിനിമയിൽ നിന്ന് പിന്മാറിയത് എന്നും റിപ്പോർട്ടുകളുണ്ട്. ഇതിന് പിന്നാലെ ഈ സിനിമയുടെ തിരക്കഥ മോശമായിരിക്കുമോ എന്ന സംശയവും പലരും സമൂഹ മാധ്യമങ്ങളിലൂടെ ഉന്നയിക്കുന്നുണ്ട്. ചിത്രം ഒരു പരാജയമായി മാറുമെന്നും ചിലർ സോഷ്യൽ മീഡിയയിലൂടെ വിധി എഴുതുന്നുണ്ട്. എന്നാൽ പരേഷ് റാവല്‍ ഈ ചിത്രത്തിന്റെ ഭാഗമാകാറുമെന്നും ചിത്രവുമായി അടുത്ത ചില വൃത്തങ്ങളെ ഉദ്ധരിച്ച് ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

2000ത്തിലാണ് ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമായ ഹേരാ ഫേരി റിലീസ് ചെയ്തത്. തിയേറ്ററുകളിൽ ഈ ചിത്രം വലിയ വിജയമായതിന് പിന്നാലെ 2006 ൽ ഫിർ ഹേരാ ഫേരി എന്ന പേരിൽ രണ്ടാം ചിത്രവും റിലീസ് ചെയ്തു.

Content Highlights: Social Media reacts on the decision Paresh Rawal quitting Hera Pheri 3

dot image
To advertise here,contact us
dot image