
തിയേറ്ററുകളോടൊപ്പം തന്നെ ഒടിടി പ്ലാറ്റുഫോമുകളെയും നിരവധി പ്രേക്ഷകർ ആശ്രയിക്കുന്നുണ്ട്. തിയേറ്ററുകളിലെ ബോക്സ് ഓഫീസ് കളക്ഷന്‍ പോലെ സിനിമകള്‍ക്ക് ലഭിക്കുന്ന ജനപ്രീതി ഒടിടിയിലും അറിയാന്‍ വഴികളുണ്ട്. അതില്‍ ഏറ്റവും പ്രധാനം അവിടെ ലഭിക്കുന്ന കാഴ്ചകളുടെ എണ്ണമാണ്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിൽ ഈ വർഷം ഏറ്റവും കൂടുതൽ വ്യൂവർഷിപ്പ് കിട്ടിയ സിനിമയുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. എല്ലാവരും ഞെട്ടിച്ചുകൊണ്ട് ഒരു ബോളിവുഡ് ചിത്രമാണ് ലിസ്റ്റിൽ മുന്നിലെത്തിയിരിക്കുന്നത്.
സെയ്ഫ് അലി ഖാനെ നായകനാക്കി കൂകി ഗുലാത്തി, റോബി ഗ്രെവാള്‍ എന്നിവര്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ജുവൽ തീഫ്'. ഒരു ഹീസ്റ്റ് ആക്ഷൻ ത്രില്ലറായി ഒരുങ്ങിയ സിനിമ ഏപ്രിൽ 25 നാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചത്. വളരെ മോശം പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ചിത്രത്തിന്റെ മേക്കിങ്, കഥ, തിരക്കഥ, പ്രകടനം തുടങ്ങിയവയെല്ലാം വിമർശനത്തിനിരയായി. എന്നാൽ ഈ അഭിപ്രായങ്ങളെയെല്ലാം പിന്നിലാക്കി ജുവൽ തീഫ് ആണ് നെറ്റ്ഫ്ലിക്സ് ലിസ്റ്റിൽ ഒന്നാമത്. 18.2 മില്യൺ വ്യൂസ് ആണ് ചിത്രം നേടിയിരിക്കുന്നത്. ആദ്യ വാരം 7.8 മില്യണ്‍ കാഴ്ചകളാണ് ചിത്രത്തിന് നെറ്റ്ഫ്ലിക്സില്‍ ലഭിച്ചതെങ്കില്‍ അത് രണ്ടാം വാരത്തിൽ 8.3 മില്യണ്‍ ആയി ഉയർന്നു. സിനിമയുടെ കാഴ്ചക്കാരുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് കണക്കുകൂട്ടൽ. അങ്ങനെയെങ്കിൽ ദുൽഖർ ചിത്രമായ ലക്കി ഭാസ്കറിനെ ഉൾപ്പെടെ ജുവൽ തീഫ് മറികടക്കും. നിലവിൽ 18.7 മില്യൺ കാഴ്ചക്കാരാണ് ലക്കി ഭാസ്കറിന് ഉള്ളത്.
മാര്‍ഫ്ലിക്സ് പിക്ചേഴ്സിന്‍റെ ബാനറില്‍ സിദ്ധാര്‍ഥ് ആനന്ദും മംമ്ത ആനന്ദും ചേര്‍ന്നാണ് ജുവൽ തീഫ് നിര്‍മ്മിച്ചിരിക്കുന്നത്. സെയ്ഫ് അലി ഖാന് ഒപ്പം ജയ്ദീപ് അഹ്‍ലാവത്ത്, നിഖിത ദത്ത, കുണാല്‍ കപൂര്‍, കുല്‍ഭൂഷണ്‍ ഖര്‍ബന്ദ, ഉജ്ജവല്‍ ഗൗരഹ, ഗഗന്‍ അറോറ, ഷാജി ചൗധരി, സുമിത് ഗുലാത്തി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഡേവിഡ് ലോഗന്‍റേതാണ് തിരക്കഥ. സുമിത് അറോറയാണ് സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം ജിഷ്ണു ഭട്ടാചര്‍ജി, എഡിറ്റിംഗ് ആരിഫ് ഷെയ്ഖ്. വന്‍ വിജയം നേടിയ പത്താൻ, ബാംഗ് ബാംഗ് അടക്കമുള്ള ചിത്രങ്ങളുടെ സംവിധായകനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്ന സിദ്ധാര്‍ഥ് ആനന്ദ്.
Content Highlights: Saif Ali Khan film jewel thief breaks netflix records